"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന പുതുമയാർന്ന പദ്ധതിയാണ് ദോത്തി ചലഞ്ച്. ഒക്ടോബർ 10ന് ആരംഭിച്ച് 30ന് അവസാനിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിന് പുറമേ ആദ്യമായിട്ടാണ് ഒരു കെഎംസിസി ഘടകം ഈ പദ്ധതിയുടെ ഭാഗമാകുന്നത്. മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റിയാണ് 50 പേരെ ചേർത്തുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഈ പദ്ധതിയിൽ പങ്കാളികളായത്.
ജനുവരി ഒന്നിന് പുതുവത്സര സമ്മാനം ദോത്തി ചലഞ്ചിൽ പങ്കാളികളായവരുടെ വീടുകളിലേക്ക് അവരുടെ യൂണിറ്റ് മുഖാന്തരം ദോത്തി (മുണ്ടുകൾ ) എത്തിക്കുന്ന നിലക്കാണ് നിലവിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്. റുസ്ഥാഖ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് ജാഫർ മട്ടന്നൂർ, ജനറൽ സെക്രട്ടറി ഹക്കീം ചെറുപ്പളശ്ശേരി, ട്രഷറർ ഫിറോസ് നിലമ്പൂർ വാർത്ത കുറിപ്പിൽ അറിയിച്ചു
റുസ്ഥാഖ് ഹസമിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ അഷറഫ് വാണിന്മേൽ, ഫസൽ കിഴിശേരി, ഹാരിസ് നാദാപുരം, ഷൌക്കത്ത് കണ്ണൂർ, സെക്രട്ടറിമാരായ സുബൈർ വടകര, സുഹൈൽ കൈപ്പുറം, സാദിക്ക് കുറ്റ്യാടി, മുൻഷിർ കണ്ണൂർ സംബന്ധിച്ചു