"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലുടനീളം വർദ്ധിച്ചുവരുന്ന സീസണൽ ഇൻഫ്ലുവൻസ കേസുകൾ കണക്കിലെടുത്ത് സീസണൽ ഫ്ലൂ വാക്സിൻ എടുക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യ മന്ത്രാലയവും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരും വ്യക്തമാക്കി.
ഇപ്പോൾ ഇൻഫ്ലുവൻസ കേസുകളുടെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കുട്ടികളിലും മുതിർന്നവരിലും ഗുരുതരമായ അണുബാധകൾ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. . വിട്ടുമാറാത്ത രോഗങ്ങൾ ബാധിക്കാത്ത വ്യക്തികൾക്കിടയിൽ ഇത്തരം കേസുകൾ ശ്രദ്ധിച്ചിട്ടുള്ളതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ (എസ്‌ക്യു) പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് കൺസൾട്ടന്റായ ഡോ. സൈദ് അൽ ഹിനായ് പറഞ്ഞു.
ദീർഘകാല രോഗങ്ങളുള്ളവർക്കും, പൊണ്ണത്തടിയുള്ളവർക്കും 50 വയസ്സിനു മുകളിലുള്ളവർക്കും, ഗർഭിണികൾക്കും ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗജന്യമാണെന്നും
ഡോ. അൽ ഹിനായി കൂട്ടിച്ചേർത്തു.