"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒക്ടോബർ 25ന് ഒമാൻ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഒമാനി അസ്ട്രോണിമിക്കൽ സൊസൈറ്റി അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിൽകുന്ന ഗ്രഹണം ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.50ന് ആണ് ആരംഭിക്കുകയെന്ന് ഒമാനി അസ്ട്രോണമി സൊസൈറ്റി കമ്മ്യൂണിറ്റി കമ്മ്യൂനിക്കേഷൻ കമ്മിറ്റി വൈ. ചെയർമാൻ പറഞ്ഞു.
ഭാഗിക ഗ്രഹണം 3.57ന് ആണ് സംഭിവിക്കുക. 4.58ന് അവസാനിക്കുകയും ചെയ്യും. സൂര്യഗ്രഹണം ഒമാനിലെ ഒരോ പ്രദേശത്തും വ്യത്യസ്ത അനുപാതത്തിലാണ് അനുഭവപ്പെടുക. ഏറ്റവും കൂടുതൽ അനുഭവപ്പെടുക മുസന്ദം ഗവർണറേറ്റിലായിരിക്കും. 41 ശതമാനമായിരിക്കും ഇവിടെ ഗ്രഹണത്തിന്റെ അനുപാതം. മസ്കത്ത്-36, സലാല -22, നിസ്വ -35, സുഹാർ-37 ശതമാനവുമായിരിക്കും ഈ പ്രദേശങ്ങളിലെ ഗ്രഹണത്തിന്റെ അനുപാതം. ഉചിതമായ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിക്കാൻ സാധിക്കും.
ഒമാനി ആസ്ട്രോണമിക്കൽ സൊസൈറ്റി, ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര കാര്യ വകുപ്പുമായി സഹകരിച്ച്, ചില സൂര്യഗ്രഹണം നിരീക്ഷിക്കാനായി സൗകര്യം ഏർപ്പെടത്തും. ഇതിന്റെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പിന്നീട് അറിയിക്കും. ഗ്രഹണം നിരീക്ഷിക്കുമ്പോൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അസ്ട്രോണമിക്കൽ സൊസൈറ്റി പറഞ്ഞു. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം നിരീക്ഷിക്കരുതെന്നും സൊസൈറ്റി നിർദ്ദേശം നൽകി.