"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാനി വനിതാ ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വനിതകൾക്കായി സെമിനാറുകളും ആദരവുകളും സംഘടിപ്പിച്ചു. സാമൂഹിക സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
ഒമാനി വനിത ദിനത്തോടനുബന്ധിച്ച പ്രഥമ വനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ആശംസകൾ നേർന്നു. വനിത ദിനത്തിൽ ഒമാനിലെ സ്ത്രീകളെ അഭിവാദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്‍റെ വികസനത്തിന് അവർ നൽകിയ മഹത്തായ സംഭാവനകൾക്ക് നന്ദി പറയുകയാണെന്നും പ്രഥമ വനിത പറഞ്ഞു.