ഇബ്ര ഹോളി ഖുർആൻ സ്റ്റഡി സെന്റർ 36ആം വാർഷികവും ഇഷ്ഖേ മദീന 2022 നബിദിന മഹാ സമ്മേളനവും13,14, തിയ്യതികളിൽ ഇബ്രയിൽ സംഘടിപ്പിച്ചു
മുഹമ്മദ് നബി (സ :അ )സർവ്വ ചരാചരങ്ങളുടെയും നേതാവ്ആണെന്നും ഇവിടെ ഇബ്രയിൽകേരള ക്കാരുടെ മദ്രസ സംവിധാനംനിലവിൽ വന്നിട്ട് 36 വർഷം ആയെന്നുംഇതിനു വേണ്ടി മുൻ കാലങ്ങളിൽ പ്രവർത്തിച്ചവരെയും ഇപ്പൊ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെയും പ്രശംസിച്ചു കൊണ്ട് , അബ്ദുള്ള ബിൻ സഈദ് അൽ അയ്സരി (ഔഖാഫ് പ്രധിനിധി )പൊതു സമ്മേളന ഉൽഘാടനപ്രസംഗത്തിൽ പറഞ്ഞു*
*മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ടിന്റെ *അകമ്പടിയോടുകൂടി*
മുഖ്യ അതിഥി കൂടിയായമദ്രസയുടെ സ്പോൺസർ ആമിർബിൻ സുലൈമാൻ അൽ യസീദിയെ യും
സാലം അൽ അലവിയ്യ ബഹല (പോലീസ് ഓഫീസർ ഇബ്ര )
സാലം അൽ യസീദി (ബലദിയാ ഇബ്ര )എന്നിവരെ വേദിയിലേക്ക് ആനയിച്ചു*
36 വർഷമായി ഇബ്ര സുന്നി സെന്ററിന്റെ പ്രസിഡന്റ് മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ ഉസ്താദ് സിറാജുദ്ധീൻ ഖാസിമി(പത്തനാപുരം) യുടെ മുഖ്യ പ്രഭാഷണം നടത്തി
ഒക്ടോബർ 13, 14, എന്നീദിവസങ്ങളായി നടന്ന പരിപാടിയിൽ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ, സാഹിത്യ കായിക മത്സരവും നടന്നു,ആദ്യ ദിവസം പൊതു സമ്മേളനം സ്വാഗതസംഘം ചെയർമാൻ സലീം കോളയാടിന്റെ അധ്യക്ഷതയിൽHQSC കോർഡിനേറ്റർ അഫ്സൽ ബഷീർ തൃക്കോമല ഉൽഘാടനം ചെയ്ത പരിപാടിയിൽ സദർ മുഅ ല്ലിം ശംസുദ്ധീൻ ബാഖവി കൊട്ടാരം പ്രഭാഷണവും മുൻ സദർ മുഅല്ലിം മൊയിൻ ഫൈസി ഉസ്താദിന്റെ ഇശൽ നൈറ്റ് പ്രോഗ്രാമും നടന്നു അമീർ അൻവരി ഉസ്താദ് പ്രാർത്ഥനയും ഒമാനികളും ഇബ്രായിലെ മദ്രസ രക്ഷിതാക്കളെയും പ്രദേശ വാസികളെയും ഉൾപ്പെടുത്തി കൊണ്ട് മൗലിദ് സദസ്സും സംഘടിപ്പിച്ചു 40 വർഷമായി ഇബ്രയിൽ സ്ഥാപനം നടത്തി വരുന്ന ഷംസു ഹാജി സുന്നി സെന്ററിന്റെ പ്രവർത്തനം വിലയിരുത്തി സംസാരിച്ചു രണ്ടു ദിവസങ്ങളിലായിമധുര പലഹാരങ്ങളും അന്നദാനവും നൽകി :- ജംഷീർ , ഷമീർ , അശ്‌റഫ് kakeri, താജുദ്ധീൻ , അബൂബക്കർ മാള,അസ്‌ലം , റമീസ് ,അഷ്‌കർ , faisal ,നൗഷീർ, ഷബീർ,നൗജസ്, ആരിഫ്,,ഷബീർ, അമീർ, അഫ്സൽ, അലി എന്നിവർ നേതൃത്വം നൽകി HQSC യുടെ ജനറൽ സെക്രെട്ടറി നൗസീബ് ചെമ്മയിൽ സ്വാഗതവും HQSC ഖജൻജി ബദറുദ്ധീൻ ഹാജി നന്ദിയും രേഖപ്പെടുത്തി