കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള സൗജന്യ സേവനങ്ങൾ ചെയ്യുന്നതിന് സി എച് സെൻട്രൽ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കണമെന്ന് മസ്കറ്റ് കെഎംസിസി മുൻ കേന്ദ്രകമ്മറ്റി സെക്രട്ടറിയും റൂവി കെഎംസിസി അഡ്വൈസറി ബോർഡ്‌ ചെയർമാനുമായ ഷമീർ പാറയിൽ ആവശ്യപ്പെട്ടു.

ഹൃസ്വ സന്ദർശനാർത്ഥം മസ്കത്തിലെത്തിയ കോഴിക്കോട് സി എച്ച് സെൻ്റർ സെക്രട്ടരിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ബപ്പൻകുട്ടി നടുവണ്ണൂരിന് മസ്കത്തിലെ
മൊബേലയിൽയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ സംസ്ഥാനത്തെ ഒട്ടുമിക്ക മെഡിക്കൽ കോളേജ് കളിലും സി എച് സെന്ററിന്റെ സേവനം ലഭിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ ആലപ്പുഴയിൽ വരെ ഉണ്ടെങ്കിലും കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ സി എച് സെന്റർ പ്രവർത്തനം ഇല്ല. കോട്ടയം ജില്ലയിലെ രോഗികൾക്ക് കൂടി സി എച് സെന്റർ ന്റെ സേവനം ലഭ്യമാക്കാൻ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ബപ്പൻകുട്ടി നടുവണ്ണൂരിനോട്‌ ആവശ്യപ്പെട്ടു.

അശ്റഫ് നാദാപുരം അദ്ധ്യക്ഷം വഹിച്ച സ്വീകരണ സമ്മേളനം
മസ്കത്ത് കെ എം സി സി ജനറൽ സെക്രട്ടരി റഹീം വറ്റല്ലൂർ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ സയ്യിദ് ഏ കെ കെ തങ്ങൾ വിശിഷ്ടാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *