"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഹൃസ്വ സന്ദർശനാർത്ഥം മസ്കത്തിലെത്തിയ കോഴിക്കോട് സി എച്ച് സെൻ്റർ സെക്രട്ടരിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ബപ്പൻകുട്ടി നടുവണ്ണൂരിന് മസ്കത്തിലെ
മൊബേലയിൽയിൽ ഹൃദ്യമായ സ്വീകരണം നൽകപ്പെട്ടു. മസ്കത്ത് കോഴിക്കോട് സി എച്ച് സെൻറർ ചാപ്റ്റർ പ്രവർത്തകർ ഒരുക്കിയ വിപുലമായ സദസ്സിലായിരുന്നു സ്വീകരണം.
അശ്റഫ് നാദാപുരം അദ്ധ്യക്ഷം വഹിച്ച സ്വീകരണ സമ്മേളനം
മസ്കത്ത് കെ എം സി സി ജനറൽ സെക്രട്ടരി റഹീം വറ്റല്ലൂർ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ സയ്യിദ് ഏ കെ കെ തങ്ങൾ വിശിഷ്ടാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി
റസാഖ് കാപാട് ഖുർആൻ പാരായണം നിർവഹിച്ച സമ്മേളനത്തിൽ
പൊയിക്കര അശ്റഫ് സ്വാഗതമാശംസിച്ചു.
തുടർന്ന് പി ടി കെ ഷമീർ, ഖാലിദ് കുന്നുമ്മൽ, മുജീബ് കടലുണ്ടി, കമ്മന അബ്ദുറഹിമാൻ, അശ്റഫ് കിണവക്കൽ, റഫീഖ് ശ്രീ കണ്ഡപുരം, ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മദ് വാണിമേൽ, ടി.പി മുനീർ മാസ്റ്റർ, ഷമീർ പാറയിൽ, സലാം തിരുവള്ളൂർ, അമീർ കാവന്നൂർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
മസ്കത്ത് കെ എം സി സി സീനിയർ നേതാക്കളായ നിടും തോൽ മൂസ്സ, എം ടി അബൂബക്കർ എന്നിവർ വിശിഷ്ടാതിഥിക്ക് ഉപഹാര സമർപ്പണം നടത്തി.മുപടി പ്രസംഗത്തിൽ ‘ഹൃദ്യവും ഊഷ്മളവുമായ സ്വീകരണത്തിനും ഒത്തുചേരലിനും ബപ്പൻകുട്ടി സാഹിബ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ടി പി മജീദ് നന്ദി പ്രകാശിപ്പിച്ചു.