"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മബേല കെഎംസിസി ക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കന്ററി ഖുർആൻ മദ്രസ്സയുടെ നബിദിന ആഘോഷ പരിപാടികൾ “മെഹ്ഫിലെ മീലാദ്” വിപുലമായ പരിപാടികളോടെ ഒക്ടോബർ പതിനാലിന് മബേല സംസം ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള അഫ്‌റാഹ് പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് ആറ്മണി മുതൽ നടക്കുന്ന വിവിധ കലാമത്സരങ്ങളിലും പരിപാടികളിലും മദ്രസ്സ വിദ്ധാർത്ഥികൾ പങ്കെടുക്കും. മദ്രസ്സ ചെയർമാനും ഒമാനി പൗര പ്രമുഖനുമായ ഷെയ്ഖ് ജമീൽ മുഖ്യ അതിഥിയായി പങ്കെടുക്കും
വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും, പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേദിവസം നടക്കുമെന്ന് മബേല കെഎംസിസി മദ്രസ്സ മാനേജ്‌മന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.