ആരോഗ്യമന്ത്രി ഡോ. ഹിലാൽ അൽ-സബ്തിയാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്.

പുതിയ റസിഡൻസ് പെർമിറ്റ് എടുക്കുന്നതിനോ, ഒമാനിലെ സുൽത്താനേറ്റിൽ റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിനോ വേണ്ടി വരുന്ന മെഡിക്കൽ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാനും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കാനും തീരുമാനം. 

ഭേദഗതികൾ അനുസരിച്ച്, സനദ് ഓഫീസുകൾ വഴി റിയാൽ 30 ഫീസായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്, തുടർന്ന് 2022 നവംബർ 1 മുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ടെസ്റ്റ് നടത്താൻ പ്രവാസികൾക്ക് നിർദ്ദേശം നൽകും.

പുതിയ നടപടിക്രമങ്ങൾ ഇപ്രകാരമാണ്:

  • സനദ് ഓഫീസുകൾ മുഖേന പ്രവാസികളുടെ മെഡിക്കൽ പരിശോധനക്കായു ഒരു അപേക്ഷ സമർപ്പിക്കുകയും 30 ഒമാനി റിയാൽ ഫീസ്, ഓൺലൈൻ വഴി അടക്കുകയും ചെയ്യുക.
  • തുടർന്ന് സ്വകാര്യ മെഡിക്കൽ ഫിറ്റ്‌നസ് പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ തന്നെ ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തുക.
  • അതിനുശേഷം, വൈദ്യപരിശോധനകൾ ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് ആയി അംഗീകരിക്കുകയും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് പ്രവാസികൾക്ക് എത്തിക്കുകയും ചെയ്യുന്നു.

നേരത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ പരിശോധനയ്ക്കായി മന്ത്രാലയം ഈടാക്കുന്ന ഫീസിന് പുറമെ വീണ്ടും പണം അടക്കേണ്ടി വന്നിരുന്നു.പ്രവാസികൾക്ക് വലിയ ആശ്വാസമാവുന്ന തീരുമാനമാണ് മന്ത്രാലയം എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *