മുൻ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണത്തോടനുബന്ധിച്ചു ബദ്ർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് രക്ത ദാന ക്യാമ്പും വിവിധ സ്പെഷാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകുന്ന മെഡിക്കൽ ക്യാമ്പും ഇന്നലെ വെള്ളി രാവിലെ 9 മണി മുതൽ റൂവി ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു ,

ജനറൽ പ്രാക്ടീഷണർ ,ഇന്റേണൽ മെഡിസിൻ ,ഹൃദ്രോഗ വിഭാഗം ,ഇ സി ജി സ്ക്രീനിംഗ് ,ഇ എൻ ടി പ്രമേഹ പരിശോധന ,രക്തസമ്മർദ്ദ പരിശോധന ,ഓക്സിജൻ അളവ് പരിശോധന തുടങ്ങിയ പരിശോധനകൾ പൂർണമായും സൗജന്യമായിരുന്നു

ജനറൽ പ്രാക്ടീഷണർ ,ഇന്റേണൽ മെഡിസിൻ ,ഹൃദ്രോഗ വിഭാഗം ,ഇ സി ജി സ്ക്രീനിംഗ് ,ഇ എൻ ടി പ്രമേഹ പരിശോധന ,രക്തസമ്മർദ്ദ പരിശോധന ,ഓക്സിജൻ അളവ് പരിശോധന തുടങ്ങിയ പരിശോധനകൾ പൂർണമായും സൗജന്യമായിരുന്നു

രക്തം നൽകിയവർക്ക് ഒമാനിലെ മുഴുവൻ ബദർ സമ ഹോസ്പിറ്റലുകളിലും കൺസൾട്ടേഷൻ ഫീ ( സ്പെഷാലിറ്റി ) സേവനം ഒരു വർഷത്തേക്ക് സൗജന്യമായിരിക്കുമെന്ന് ബദർ അൽ സമ ഗ്രൂപ്പ് മാനേജ്മെന്റും റൂവികെഎംസിസിയും അറിയിച്ചു

റൂവി കെഎംസിസിപ്രവർത്തകരിൽ നിന്ന് ഓൺലൈൻ വഴിയായിരുന്നു രജിസ്റ്റട്രേഷൻസ്വീകരിച്ചിരുന്നത്. 200ലേറെ പേർക്കു സൗജന്യമെഡിക്കൽ സേവനം നൽകാൻ സാധിച്ചു

രക്തക്യാമ്പിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് യോഗ്യരായ എഴുപത്തിമൂന്ന് പേർക്ക് ഒമാൻ ആരോഗ്യ വകുപ്പിന്റെ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം ചെയ്യാനും സാധിച്ചു

മുസ്ലിം കേരളത്തിന്റെ ഉൾത്തടത്തടങ്ങളിലിന്നും അഭിമാനരോമാഞ്ചമുണർത്തുന്ന “CH മുഹമ്മദ്‌കോയ” സാഹിബിന്റെ അനുസ്മരണദിനത്തോനുബന്ധിച്ചുനടത്തിയ ഈ മഹാത്തായ കർമ്മത്തിൽ രോഗിയെന്നോ ഡോക്ടർ എന്നോ വളണ്ടിയർ എന്നോ വേർതിരിവ് കാണിക്കാതെ പങ്കെടുത്ത സ്നേഹിക്കാനും കരുണ കാണിക്കാനും മാത്രമറിയുന്ന മുഴുവൻ പച്ചമനുഷ്യർക്കും പ്രവർത്തകർക്കും നന്ദി :

Leave a Reply

Your email address will not be published. Required fields are marked *