വനിതകളുടെ കെഎംസിസി വിങ് ഉണ്ടാക്കാൻ മുൻകൈ എടുക്കണമെന്ന് പി കെ ഫിറോസ്
മസ്കറ്റ് എയർപോർട്ടിൽ എഴുതിവച്ചിട്ടുള്ളത് സഹിഷ്‌ണതുയുടെ വാക്കുകളാണ്.
കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായി കൊടുക്കണം, നിങ്ങളുടെ വീട് വയ്ക്കുമ്പോൾ അതിൽ ലൈബ്രറിക്ക് ഒരിടം കണ്ടെത്തണം.
പ്രസംഗത്തിലുടനീളം അദ്ദേഹം ആർ എസ് എസ് നെയും പോപ്പുലർ ഫ്രണ്ടിനെ യും സിപിഎം നെയും കടന്നാക്രമിച്ചു.
ലീഗിന്റെ എല്ലാ നേതാക്കന്മാരെയും ജയിലിൽ അടച്ചാലും ,സകല പ്രവർത്തകരെയും ജയിലിലടച്ചാലും അപ്പോളും ലീഗ് ഒരാളോടും കത്തി എടുക്കാൻ പറയില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു . കതറ കെഎംസിസി സംഘടിപ്പിച്ച ചിറക് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
മസ്‌കറ്റിലെ കെഎംസിസി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഒരു ലീഗ് പ്രവർത്തകൻ എന്ന നിലക്ക് പലപ്പോഴും നോക്കി കാണാൻ ശ്രമിച്ചിട്ടുള്ള വ്യക്തിയാണെന്ന് പി കെ ഫിറോസ്. മസ്കറ്റ് കെഎംസിസി ക്കു നേതൃത്വം കൊടുക്കുന്നത് യുവ നിരയാണ്. ഒരു യൂത്തു ലീഗിന്റെ കമ്മറ്റിയാണ് മസ്കറ്റ് കെഎംസിസി ക്കു നേതൃത്വം നൽകുന്നത്. കോവിഡ് കാലത് ആദ്യമായി ഫ്ലൈറ്റ് ചാർട്ട് ചെയ്തത് മസ്കറ്റ് കെഎംസിസി യാണ്. ഇത് ജിസിസി യിലെ മറ്റ് കെ എംസിസികൾക്ക് മാതൃകയാണ്. റുസ്താഖിലും ക ത റ യിലും യുവാക്കളുടെ വൻ പങ്കാളിത്തമാണ് ദർശിച്ചത്. സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി എന്നും വനിതകളുടെ കെഎംസിസി വിങ് ഒമാനിൽ രൂപീകരിക്കണമെന്നും പി കെ ഫിറോസ് പറഞ്ഞു. യു എ ഇ പോലെ പല ജിസിസി കെഎംസിസികൾക്കും വനിതാ വിങ് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതകൾക്ക്കൂടിയും രാഷ്ട്രീയത്തിൽ ഇടപെടാൻ അവസരം നൽകാൻ മസ്കറ്റ് കെഎംസിസിക്കു സാധിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.
മസ്കറ്റ് എയർപോർട്ടിൽ എഴുതിവച്ചിട്ടുള്ളത് സഹിഷ്‌ണതുയുടെ വാക്കുകളാണ്. ഞങ്ങളിപ്പോഴും അങ്ങനെയാണ് എന്ന ആത്മവിശ്വാസം ആണ് അവരെ കൊണ്ട് അത് എഴുതി വയ്പ്പിക്കുന്നത്. ഒമാനികളുടെ സഹിഷ്ണുത പ്രവാചക വചനത്തിലും പറയുന്നുണ്ട്. ഗ്ലോബൽ ഇന്നൊവേറ്റീവ് ഇന്ഡക്സില് ലോകത്തിൽ ഒന്നാമതാണ് ഒമാൻ. കാലാനുസൃതമായി ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഈ രാജ്യത്തെ ഭരണാധികാരികൾക്ക് സാധിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. എന്നാൽ നമ്മുടെ രാജ്യത്തെ കുറിച്ചു ആലോചിക്കുമ്പോൾ 1893 ചിക്കാഗോയിലെ പ്രസംഗത്തിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകളാണ് ഓര്മ വരുന്നത്. ഞങ്ങൾ സർവമത സഹിഷ്ണുതയിലുപരി എല്ലാ മതങ്ങളും സത്യമാണെന്നു വിശ്വസിക്കുന്നവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നവർക്ക് അതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്ന സാഹചര്യം വേദനാജനകമാണ്. രൂപയുടെ മൂല്യം കുറഞ്ഞുകുറഞ് വരികയാണ്. രൂപയുടെ മൂല്യത്തകർച്ചയെ അദ്ദേഹം പരിഹസിച്ചു. രൂപയുടെ മൂല്യം കുറഞ്ഞാൽ ഉണ്ടാകുന്ന അപകടം ശ്രീലങ്കയുടെ കാര്യം പരിശോധിച്ചാൽ മനസ്സിലാകും. രാജ്യത്തെ ജനങ്ങളെ കുറിച്ചു താല്പര്യം ഇല്ലാത്ത ഭരണകൂടം ജനദ്രോഹ നയങ്ങൾ മറച്ചുപിടിക്കാനാണ് വിദ്വേഷവും വെറുപ്പും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ യിൽ തന്നെ ഏറ്റവും വലിയ ഒരു ക്ഷേത്രത്തിന്റെ ഉൽഘാടനം അവിടെ നടക്കാൻ പോകുകയാണ്. സഹിഷ്ണുതാകാര്യ മന്ത്രാലയം എന്നൊരു വകുപ്പിനെ കുറിച്ചു തന്നെ അവർ അഭിമാനത്തോടെ പറയുന്നു. അതേസമയം നമ്മുടെ രാജ്യത്ത് ഫാസിസ്റ്റുകൾ പുതിയ പുതിയ പള്ളികളിൽ അവകാശവാദവുമായി വരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ആ രാജ്യത്തിൻറെ ജനങ്ങളിൽ ഭരണകൂടത്തിന്റെ താല്പര്യം കുറയുന്നു. എന്നാൽ ഭരണാധികാരികൾക്ക് അറിയാം തിരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ വോട്ട് നേടാൻ ചില പൊടികൈകൾ പ്രയോഗിച്ചാൽ മതി. നോട്ട് നിരോധനം നടത്തി രാജ്യത്തെ ജനങ്ങൾ മുഴുവനും വെറുക്കപ്പെട്ട ഒരു സമയത്തു , മാസങ്ങളോളം എ ടി എം കൾക്ക് മുമ്പിൽ എന്തിനാണ് ക്യൂ നിന്നതെന്നു ഇപ്പോഴും ആളുകൾക്ക് മനസ്സിലായിട്ടില്ല. ജി സ് ടി നടപ്പിലാക്കിയപ്പോൾ സകല സാധനങ്ങുടെയും വിലകൂടി, അത്രയേറെ വെറുക്കപ്പെട്ട ഒരു സാഹചര്യത്തിലും നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. പുൽവാമയിലും ബാലക്കോട്ടിലും നടത്തിയ ആക്രമണ പ്രത്യാക്രമങ്ങൾ ഓരോ ഇന്ത്യക്കാരെയും ഭരണകൂടത്തിന്റെ കൂടെ നിർത്തി. മേഘങ്ങൾ വന്നാൽ റഡാര് കാണില്ല എന്ന മണ്ടൻ ആശയങ്ങൾ ആണ് മോദിയുടേത്. അത് നമ്മുടെ രാജ്യത്തെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തി. പി ആർ ഏജൻസി കൽ അപ്പോഴും രാഹുൽ ഗാന്ധിയെ പപ്പു ആക്കാൻ ഉള്ള ബന്ധപ്പാടിൽ ആയിരുന്നു. മോദിയെ വിളിക്കാൻ പപ്പു എന്ന പദം പോലും മതിയാവുകയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അത്രയേറെ വിഢിത്തങ്ങൾ പറഞ്ഞുകൊണ്ട് ഇന്ത്യയെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തിയിട്ടും ഇന്ത്യയിലെ ജനങ്ങൾ വീണ്ടും മോദിക്ക് വോട്ട് ചെയ്തു. ഗുജ്‌റാത്തിലൊക്കെ സ്ത്രീകൾ മോദിയുടെ ചിത്രം ശരീരത്തിൽ ടാറ്റുവായി പതിക്കുന്നു. കഴിഞ്ഞദിവസം നരേന്ദ്രമോദി ഒരു ചീറ്റയുമായി ഇറങ്ങി, അത് വലിയ പി ആർ വർക്കുകൾ. സവർക്കരിനെയും പട്ടേലിനെയും ഉയർത്തിക്കാണിക്കുന്നു,ഗ്യാൻ വാപിയെ കുറിച്ചു പറയുന്നു, നെഹ്രുവിനെയും ഗാന്ധിയെയും തമസ്കരിക്കുന്നു. അതൊരു രാഷ്ട്രീയ തന്ത്രമാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് സവർക്കർ ജയിലിൽ കിടന്നതെന്ന് എന്നാണു സംഘ പരിവാറുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ നമ്മളിൽ പലർക്കും സവർക്കർ എന്തിനാണ് ജയിലിൽ കിടന്നിട്ടുള്ളത് എന്ന് അറിയില്ല എന്നും അതിനു കാരണം നാം ചരിത്രം പഠിക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാരങ്ങൾ ഈ നുണ പ്രചാരണം നടത്തുപോൾ മുദ്രാവാക്യം വിളിക്കലാണോ, അങ്ങാടിയിലെ കവലയിലോ വലിയ പ്രസംഗം നടത്തലാണോ ഫാസിസ്റ്റു വിരുദ്ധ നിലപാടുകൾ എന്ന് പി കെ ഫിറോസ് ചോദിച്ചു. അവർ നുണ പറയുമ്പോൾ നമ്മൾ സത്യം പറയണ്ടേ എന്നും ഈ സത്യം പറയണമെങ്കിൽ നമുക്ക് സത്യം എന്താണെന്നു അറിയണ്ടേ എന്നും അദ്ദേഹം കെഎംസിസി യുടെ പ്രവർത്തകരോട് ചോദിച്ചു. സവർക്കർ എന്തിനാണ് ജയിലിൽ കിടന്നതെന്ന് ചോദിച്ചാൽ ഇവിടെ തടിച്ചു കൂടിയ കെഎംസിസിക്കാരിൽ എത്രപേർക്ക് ഉത്തരം അറിയാം എന്നും അദ്ദേഹം സദസ്സിനോട് ചോദ്യം ഉന്നയിച്ചു. പുസ്തകം വായ്ച് നാം ചരിത്രം പഠിക്കണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു. സ്വീകരിക്കുമ്പോൾ മൊമന്റോക് പകരം നല്ലൊരു പുസ്തകം നൽകിയാൽ അതൊരു ഉപകാരം ആവില്ലേ, അതൊരു അറിവല്ലേ എന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു. നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം ഒരു നല്ല പുസ്തകം ആണെന്ന് അദ്ദേഹം രക്ഷിതാക്കളോട് ഉത്‌ബോധിപ്പിച്ചു.
കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായി കൊടുക്കണം, നിങ്ങളുടെ വീട് വയ്ക്കുമ്പോൾ അതിൽ ലൈബ്രറിക്ക് ഒരിടം കണ്ടെത്തണം. ആളുകളെ കാണിക്കാൻ അല്ല വായിക്കാനാണു് ലൈബ്രറി വയ്‌ക്കേണ്ടത്. ഒഴിവുള്ള സമയങ്ങളിൽ വീട്ടിലെ സ്ത്രീകളും ആ ലൈബ്രറിയിൽ നിന്നും പുസ്തകം വായിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.
തുടർന്ന് സവർക്കർ ജയിലിൽ കിടക്കാനുള്ള സാഹചര്യം അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കരെയും ഇന്ത്യൻ സാഹിത്യത്തെയും ഏറെ സ്നേഹിച്ച എ എം ടി ജാക്സനെ വെടി വെയ്‌ച് കൊല്ലാനുള്ള തോക്ക് കടത്തിയതിനാണ് സവർക്കറെ ജയിലിയ്ക്ക് വിട്ടതെന്നും അല്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് അഞ്ച തവണ മാപ്പ് എഴുതി കൊടുത്ത ആളാണ് സവർക്കർ. മോദിയെ പോലെ വാക്കു പാലിക്കാത്ത ആളായിരുന്നില്ല സവർക്കർ. മാപ്പ് നൽകിയതിന് അദ്ദേഹം ബ്രിട്ടീഷുകാർക്ക് കൊടുത്ത വാക്ക് പാലിച്ചു. ജീവിതകാലം മുഴുവൻ ബ്രിട്ടീഷ്കാരോട് വിധേയത്വം ഉള്ളവൻ ആയിരിക്കും എന്നും ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കില്ല എന്ന് മാത്രമല്ല തന്റെ ശിഷ്ട കാലം മുഴുവൻ ബ്രിട്ടീഷ് വിധേയത്വം ഉള്ളവൻ ആയിരിക്കും എന്നായിരുന്നു ആ വാക്ക്. മരിക്കുന്നത് വരെ സവർക്കർ ആ വാക്ക് പാലിച്ചു. ഒരുസമരത്തിലും പങ്കെടുത്തില്ല. ആ സവർക്കാരെയാണ് ധീര ദേശാഭിമാനി ആയി വാഴിക്കുന്നത്. ഇന്ത്യൻ പാർലമെന്റിൽ ഗാന്ധിക്ക് അഭിമുഖമായി സവർക്കർ ഉണ്ട്. ഗാന്ധിയെ കൊന്ന കേസിലെ എട്ടാമത്തെ പ്രതിയാണ് സവർക്കർ എന്ന് പലരും ഇന്ന് മറന്നു പോയി. തെളിവിന്റെ അഭാവത്തിൽ മാത്രം വിട്ടയക്കപ്പെട്ട ആളാണ് അദ്ദേഹം ചരിത്രം വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട രാജ്യങ്ങൾ തമ്മിലും ജനങ്ങൾക്കിടയിലും ശത്രുത ഉണ്ടാക്കുകയാണ്. ഇന്നത്തെ കാലത്തും എന്തിനാണ് ഇന്ത്യ പാകിസ്ഥാൻ ശത്രുതയെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ ഈ പ്രവാസ ലോകത്തു ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരേ റൂമിൽ കഴിയുന്നു. അനാവശ്യ വിദ്വേഷങ്ങൾ ഉണ്ടാക്കി മുസ്ലിങ്ങളെ ശത്രുവായി പ്രഖ്യാപിക്കുകയാണ്. വെറുപ്പുണ്ടാക്കാൻ വേണ്ടി ഒരു ശത്രുവിനെ ചൂണ്ടി കാണിക്കാനാണ് മുസ്ലിങ്ങളെ ശത്രുക്കളാക്കുന്നത്. ഇപ്പോൾ ഹിജാബ് ഒരു വലിയ പ്രശ്നമായി. കർണാടകയിലെ കുട്ടികൾക്ക് ഹിജാബ് ധരിക്കാൻ കഴിയുന്നില്ല. നമ്മൾ എത്രകാലമായി ഹിജാബ് ധരിക്കാൻ തുടങ്ങിയിട്ട് , അവനവനു ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ നാട്. സിഖ്‌കാർ തലപ്പാവ് ധരിക്കുന്നു. കൃപാൺ വിമാനത്തിൽ കൊണ്ടുവരാൻ അനുവാദം നൽകുന്നു. അതേസമയം നിങ്ങൾ ഹാൻഡ്ബാഗിൽ ഒരു നെയിൽ കട്ടർ വച്ചു കൊണ്ട് വിമാന യാത്ര ചെയ്‌താൽ എങ്ങനെ ഉണ്ടാകുമെന്നു സ്വന്തം അനുഭവം വച്ചുകൊണ്ട് അദ്ദേഹം സാന്ദർഭികമായി ചോദിച്ചു. സിഖ്‌കാരുടെ മതപരമായ അവകാശങ്ങളെ നാം ബഹുമാനിക്കുന്നു. ആ അവകാശങ്ങൾ ഒരു മുസ്ലിമിന് ലഭിക്കുന്നില്ല. ഇവിടെ മനഃപൂർവം ശത്രുവിനെ സൃഷ്ട്ടിക്കുകയാണ്. തല മറക്കണം എന്ന ഇസ്ലാമിക വിശ്വാസം ആയിരത്തി നാന്നൂറ് കൊല്ലം മുമ്പ് പ്രവാചകന്റെ കാലത്തേ ഉള്ളതാണെന്നും അതിപ്പോൾ വന്ന പുതിയ കാര്യം ഒന്നുമില്ലെന്നും ഫിറോസ് പറഞ്ഞു. അനാവശ്യ വിവാദത്തിലൂടെ ശത്രുവിനെ സൃഷ്ഠിക്കുകയാണ് സംഘ് പരിവാർ. മുസ്ലിങ്ങൾ തലമറക്കുന്നത് കൊണ്ട് ഇന്ത്യയിലെ ഏതു പൗരന് എന്ത് പ്രയാസം ആണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിൽ മാത്രമല്ല കേരളത്തിലും ഇപ്പോൾ പുതുതായി പ്രശനങ്ങൾ വന്നുതുടങ്ങി. കുറ്റിയാടി യിലെ ഒരു പെൺകുട്ടിയെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമായി ബന്ധപ്പെട്ട ഹിജാബ് ധരിക്കാൻ സ്കൂൾ അധികാരികൾ സമ്മതിച്ചില്ല. പെൺകുട്ടി ഹൈക്കോടതി യെ സമീപിച്ചപ്പോൾ പെൺകുട്ടികൾ ഹിജാബ് ധരിച്ചാൽ മതേതരത്വം തകരും എന്നായിരുന്നു സർക്കാർ നിലപാട്. പിണറായി വിജയൻ മുസ്ലിങ്ങളുടെ സംരക്ഷകൻ ആണ് എന്നായിരുന്നു വായ്ത്താരി, കർണാടക യിലെ കാര്യമല്ല പിണറായി ഭരിക്കുന്ന കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാര്യമാണ്. കേരളത്തിലെ മറ്റ് പല വിദ്യ ഭ്യാസ സ്ഥാപനങ്ങളിലും ഹിജാബിനു വിലക്കുണ്ട്. ചിലയിടങ്ങളിൽ മുട്ടിന് താഴെ വസ്ത്രം ധരിക്കാൻ പാടില്ല , വിദ്യഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തിട്ടും ഇടപ്പെടാഞ്ഞിട്ട് കുട്ടികൾ ടി സി വാങ്ങി പോയ സ്ഥാപനങ്ങൾ ഉണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. അവിടേക്ക് എം എസ് എഫ് മാർച്ചനടത്തി പ്രതിഷേധിച്ചു. പ്രതിഷേധിക്കാൻ നമ്മളെ ഉള്ളു എന്നും പിണറായി വിജയൻറെ പാർട്ടിക്കാരെ കണ്ടില്ല എന്നും പി കെ ഫിറോസ് പറഞ്ഞു.
ശശികല കേരളത്തിൽ വിദ്വേഷം പ്രസംഗിച്ചു കലാപത്തിന് ആഹ്വനം ചെയ്തിട്ട് അതിനെതിരെ കേരളം മുഖ്യമന്ത്രി ഒരു ചെറുവിരൽ അനക്കിയില്ല. എന്നാൽ ഡി എം കെ യുടെ സ്റ്റാലിൻ ആർ എസ എസ നു പരിപാടി നടത്താൻ കോടതി പറഞ്ഞിട്ട് പോലും അനുമതി നൽകിയില്ല. അവിടൊരു മുഖ്യമത്രി നമ്മുടെ നാട്ടിൽ വേറൊരു മുഖ്യമന്ത്രി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. മുസ്ലിം ലീഗ് ഇവരെ എതിർത്തിട്ട് ഉള്ള പാർട്ടി ആണ്. ഇവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്ന പാർട്ടി സിപിഎം ആണ്. അന്നിവർക്ക് ലീഗിനെ തകർക്കാൻ പോപ്പുലർ ഫ്രെണ്ടിനെയും പിഡിപി യെയും ഐ എൻ എലിനെയും ഒക്കെ കൂടെ കൂട്ടാം. ഇപ്പോൾ അവർ പറയുന്നത് ഇസ്ലാമിക ഭീകരത ആഗോള തലത്തിലുള്ള പ്രതിഭാസം ആണെന്നാണ്. സത്യത്തിൽ പോപ്പുലർ ഫ്രണ്ട് ഒരു വിഡ്ഢികളുടെ കൂട്ടം ആണ്. കുറച്ചു കത്തിയെടുത്തിട്ട് മെഴുകുതിരി വെട്ടത് കുറച്ചു ക്ലാസുകൾ നടത്തിയാൽ കുറച്ചു പരേഡ് നടത്തിയാൽ ബി ജെ പിയുടെ ഭരണം അങ്ങ് ഇല്ലാതാക്കാം ഫാസിസം അതോടെ അങ്ങ് അവസാനിച്ചു പോകും എന്നാണ് ഇവരുടെ വിചാരം. ആ വിഡ്ഢികളെ കുറിച്ചു ആർ എസ എസ ആരോപിക്കുന്ന ആഗോള ഭീകരത പ്രചാരണം അതുപോലെ ഏറ്റെടുക്കുകയാണ് സിപിഎം. നമ്മൾ ഇവരോട് പൊരുതുമ്പോൾ അവർ ഇവരെ സഹായിക്കുകയായിരുന്നു. ഈ മെഴുകുതിരി വെട്ടത്തിൽ ക്ലാസ് എടുക്കലല്ല ജനാധിപത്യ മാർഗത്തിൽ പടപൊരുത്തണം എന്ന് നമ്മൾ ഇവരോട് പറഞ്ഞു. അതിനു രാജ്യത്തെ മതേതര വിശ്വാസികളെ ഒരുമിച്ച് നിർത്തണം. എന്നും പി കെ ഫിറോസ് പറഞ്ഞു.
രാഹുൽ ഗാന്ധി വലിയൊരു മൂവ്മെന്റും ആയിട്ട് പോകുകയാണ്. അതിനു നാം ശക്തി കൊടുക്കണം. അതിനായി മതേതരവിശ്വാസികൾ ഒരുമിച്ച് നിൽക്കണം. അതിനു മാത്രമേ ആർ എസ് എസ് നെ തകർക്കാൻ കഴിയൂ. അല്ലാതെ വാളിന് മൂർച്ച കൂട്ടിയിട്ടോ കത്തി വീശിയിട്ടോ കാര്യം ഇല്ല. അങ്ങനെയല്ല അവരെ തോൽപ്പിക്കേണ്ടത്, അങ്ങനെ അവരെ തോൽപ്പിക്കാനും കഴിയില്ല. അപ്പോൾ പോപ്പുലർ ഫ്രണ്ട് കാർ പറഞ്ഞു നിങ്ങൾക്ക് പേടിയാണ്, പാണക്കാട് തങ്ങന്മാർക്ക് സംയമനം ആണ് , ഇന്ന് ഞങ്ങളെ ആണെങ്കിൽ നാളെ നിങ്ങളെയും പിടിക്കും എന്നവർ പറഞ്ഞു. നാളെ നമുക്കെതിരെയും വരും എന്ന് നന്നായി അറിയാം. വരില്ല എന്ന് വിചാരിച്ചല്ല സംയമനം പാലിക്കുന്നത്. ലീഗിന്റെ എല്ലാ നേതാക്കന്മാരെയും ജയിലിൽ അടച്ചാലും ,സകല പ്രവർത്തകരെയും ജയിലിലടച്ചാലും അപ്പോളും ലീഗ് ഒരാളോടും കത്തി എടുക്കാൻ പറയില്ല എന്നും പി കെ ഫിറോസ് പറഞ്ഞു. നമ്മൾ ഒരുകൈയിൽ ഇന്ത്യയുടെ ഭരണഘടനയും മറുകൈയിൽ വിശുദ്ധ ഖുർആനും ഉയർത്തിപ്പിടിച്ചു ജനാധിപത്യ മാർഗത്തിൽ നിയമത്തിന്റെ പാതയിൽ അടിയുറച്ചു നിന്ന് നമ്മൾ പടപൊരുതും. പികെ ഫിറോസ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഈ നടന്ന് കഷ്ടപ്പെടുന്നത് രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നിർത്താനാണ്. ഉളുപ്പില്ലാത്ത സി പി എം അതിനെ കളിയാക്കുന്നു. തീയിട്ടത് കാവി കളസത്തിനു ആണെങ്കിലും പുകവരുന്നത് സഖാക്കളുടെ മൂട്ടിൽ നിന്നാണ് എന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ ഗാന്ധി ഒരിടത്തും സി പി എം നെതീരെ സംസാരിച്ചിട്ടില്ല. വെറുപ്പിനെ കുറിച്ചും വിദ്വേഷത്തെ കുറിച്ചും ബിജെപിയെ കുറിച്ചും ഫാസിസത്തെ കുറിച്ചും ആണ് പറഞ്ഞിട്ടുള്ളത്. എന്നിട്ടും ഈ സഖാക്കൾ ഇങ്ങനെ ആ മനുഷ്യന്റെ പുറകെ നടക്കുകയാണ്. ഇന്ത്യയിൽ ഇപ്പോഴും എല്ലാ സംസ്ഥാനത്തും വേരുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. അതുകൊണ്ട് നാം അവരെ സപ്പോർട്ട് ചെയ്യണം. കോൺഗ്രസ്സിനെ പരാചയപ്പെടുത്തുന്ന പണിയാണ് സി പിസി എം ചെയ്യുന്നത്. അതിനെ ദുർബലപ്പെടുത്തുന്ന പണിയാണ് പോപ്പുലർ ഫ്രണ്ട്കാരൻ ചെയ്യുന്നത്.
പ്രസംഗത്തിലുടനീളം അദ്ദേഹം ആർ എസ് എസ് നെയും പോപ്പുലർ ഫ്രണ്ടിനെ യും സിപിഎം നെയും കടന്നാക്രമിച്ചു. കോഴിക്കോട്ട് എസ ഡി പി ഐ സമ്മേളനത്തിൽ പ്രവാചക ചരിത്രം വളച്ചൊടിച്ചതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു.
ആർ എസ് എസ് കാരന്റെ വാളിന്റെ മതം എന്ന കുപ്രചാരണത്തെ ഏറ്റെടുക്കുന്ന പ്രവർത്തിയാണ് പോപ്പുലർ ഫ്രണ്ട് കരൺ ചെയ്യുന്നത്. അത് ഈ പോരാട്ടത്തെ ദുര്ബലപ്പെടുത്തുകയല്ലേ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആ പണി പോപ്പുലർ ഫ്രണ്ട് കാരൻ ചെയ്യുമ്പോൾ അതിനെ എതിർക്കേണ്ട പണിയല്ല നമ്മൾ ചെയ്യേണ്ടത് , നിങ്ങൾ നാരങ്ങാ വെള്ളം കലക്കി കൊടുക്കുന്നവരാണ് എന്നാണ് അവർ പറയുന്നത്. നമ്മൾ ഇനിയും അയ്യപ്പ വിശ്വാസികൾക്ക് നാരങ്ങാവെള്ളം മാത്രമല്ല ഭക്ഷണവും കൊടുക്കും. അത് ഗോഡ്‌സെയുടെ പിന്മുറക്കാർക്കല്ല ഹേ രാം എന്നുച്ചരിച്ച ഈ ലോകത്തോട് വിടപറഞ്ഞ മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാർക്കാണ്. സിദ്ധീഖ് കാപ്പൻ ജയിൽ മോചിതനാകുമ്പോൾ ജാമ്യം നിന്നത് യു പി സ്വദേശിയായ ലക്‌നൗ മുൻ വി സി രൂപ് രേഖ് വർമ്മ, ഞങ്ങൾ മുസ്ലിം ലീഗ്കാർ നാരങ്ങാ വെള്ളം കലക്കി കൊടുത്തത് രൂപ് രേഖ് വർമ്മ വിശ്വസിക്കുന്ന ഹിന്ദുമത വിശ്വാസികൾക്കാണ്. കത്വ സംഭവത്തിൽ പടപൊരുതിയ ദീപികയും ഹിന്ദുമത വിശ്വാസിനി ആയിരുന്നുവെന്നു ഫിറോസ് ഓർമപ്പെടുത്തി.
ശൈലജ ടീച്ചർക്ക് കിട്ടിയ അവാർഡ് മുഹമ്മദ് റിയാസിനാണ് കിട്ടിയിരുന്നത് എങ്കിൽ പിണറായി വിജയൻ വാങ്ങേണ്ട എന്ന് പാരയുമായിരുന്നോ എന്ന് പി കെ ഫിറോസ് ചോദിച്ചു. കഴിവുകെട്ട മന്ത്രിമാരാണ് കേരളം ഭരിക്കുന്നത്. എൽ ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാരെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. അവകാശപ്പെടാൻ ഭരണനേട്ടം ഒന്നുമില്ല. ജനങ്ങളെ കബളിപ്പിച്ച കൈയടി നേടാനുള്ള കുറുക്ക് വഴിയാണ് ഓണക്കിറ്റ്. നിയമസഭാ കയ്യാങ്കളി കേസിനെയും അദ്ദേഹം പരിഹസിച്ചു. ഇടുക്കിയിലെ രക്തസാക്ഷിക്ക് വേണ്ടി പിരിച്ച കാശ് കൊണ്ട് പാർട്ടിക്ക് ഓഫീസ് ഉണ്ടാക്കിയ ആളുകളാണ് സിപിഎം. അഭിമന്യുവിന് വേണ്ടി പിരിച്ച ഒരുകോടി രൂപയിൽ നിന്നാണ് എസ എഫ് ഐയുടെ ഓഫീസിൽ ഉണ്ടാക്കിയത്. രക്തസാക്ഷികളുടെ പണം പോലും അടിച്ചു മാറ്റുന്ന ശവം തീനി പാർട്ടിയാണ് സി പി എം എന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മുഴുവൻ മുസ്ലിം ലീഗ് ഓഫീസ് കളും ജനസഹായ കേന്ദ്രങ്ങൾ ആക്കാൻ ഉള്ള പദ്ധതി യൂത്തു ലീഗ് പ്രഖ്യാപിച്ചു.
പദ്ധതി തുടങ്ങി. അതിനു വേണ്ടി കെഎംസിസി ക്കാരുടെ സഹായ സഹകരണം ഉണ്ടാകണം എന്ന് ഫിറോസ് അഭ്യർത്ഥിച്ചു.
പരിപാടിയിൽ മുഹമ്മദ് ആഹ്ലാഫ് ഖിറാ അത് നിർവഹിച്ചു. കദറ കെഎംസിസി ജനറൽ സെക്രട്ടറി നിസാർ ഫറോക്ക് സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ സന്ദേശം കൈമാറി. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് പരിപാടി ഉത്‌ഘാടനം ചെയ്തു. കദറ കെഎംസിസി പ്രസിഡന്റ് അൻസൽ പുത്തൂക്കാടൻ അധ്യക്ഷനായിരുന്നു. ഇന്നാട്ടിലെ വാണിജ്യ വ്യവസായ ജീവകാരുണ്യ രംഗത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങൾക്ക് കദറ കെഎംസിസിആദരം നൽകി. ഷാഹി ഫുഡ്സ് ആൻഡ് സ്‌പൈസസ് മാനേജിന്ദ് ഡയറക്ടർ എം എ മുഹമ്മദ് അഷ്‌റഫ്, താജ് ഗ്രൂപ് ഓഫ് കമ്പനി മാനേജിന്ദ് ഡയറക്ടർ പി വി അബ്ദുൽ കരീം, ഗസൽ ഫുഡ്സ് മാനേജിന്ദ് ഡയറക്ടർ പി ബി സലിം, അൽ ഫൗ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിന്ദ് ഡയറക്ടർ ഇബ്രാഹിം ഹസൻ , അൽ സഫസ് ട്രേഡിങ്ങ് കമ്പനി മാനേജിന്ദ് ഡയറക്ടർ പി സുബൈർ തുടങ്ങിയവർ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഈസ് അഹമ്മെദിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ, മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ , പ്രോഗ്രാം കമ്മറ്റി ചെയർ മാൻ അഷറഫ് താജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പരിപാടി ഇന്സൈഡ് ഒമാൻ ഫേസ്ബുക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.