കേരളത്തിൽ സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവിണ്യം നിർബന്ധമാക്കിയുള്ള ഉത്തരവ് ഭാഷയെ മലയാളി കൂടുതൽ നെഞ്ചേറ്റുന്നതിന് വഴിയൊരുക്കുമെന്ന്കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു. മസ്‌കത്തില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്

പ്രവാസകൾക്കിടയിൽ മലയാള പഠനത്തിന് സ്വീകാര്യത വർധിച്ചുവരികയാണ്. ഇതിന് മലയാളംമിഷന്‍ പ്രവര്‍ത്തനങ്ങളും പങ്കുവഹിച്ചു. മലയാളംമിഷന്റെ നീലക്കുറിഞ്ഞിപരീക്ഷയിൽ വിജയിക്കുന്നവർക്ക് പി എസ് സി ജോലിക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനു മുന്നോടിയായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്‌സുകളും പൂർത്തിയാക്കേണ്ടതുണ്ട്. പ്രവാസികൾക്ക് സൂര്യകാന്തി കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു

സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം വേണമെന്ന ഉത്തരവ് പ്രവാസി വിദ്യാർഥികൾക്ക് തിരിച്ചടിയാകും, ഒമാൻ ഉൾപ്പെടെ ഗൾഫ് രാഷ്ട്രങ്ങളിലെ സി ബി എസ് ഇ സ്‌കൂളികളിൽ ഭൂരിഭാഗവും മലയാള പഠനത്തിന് അവസരം നൽകുന്നുണ്ടെങ്കിലും മാതൃഭാഷ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ കുറഞ്ഞുവരികയാണ്.
മലയാളം പഠിക്കാത്തവർക്ക് പ്രാവിണ്യം തെളിയിക്കാൻ പി എസ് സി നടത്തുന്ന മലയാളം പരീക്ഷ പാസാവേണ്ടിവരും. 10ാം തരം വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് മലയാളം പരീക്ഷ നടത്തുക. പ്ലസ്ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതിയാവും. അല്ലാത്തവർ കേരള പിഎസ്സി നടത്തുന്ന മലയാളം പരീക്ഷ എഴുതി പാസാവണമെന്നാണ് വ്യവസ്ഥ. പ്രൊബേഷൻ കാലാവധിക്കുള്ളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മലയാളം പരീക്ഷ പാസായവർക്ക് മാത്രമേ സർക്കാർ ജോലിയിൽ പ്രവേശിക്കാനാവൂ.
മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാവും പി എസ് സി സംഘടിപ്പിക്കുന്ന മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *