ലോക മലയാളികളായ വിദ്യാര്ത്ഥി സമൂഹത്തിന് പങ്കാളികളാകാന് കഴിയുന്ന ആഗോള വിദ്യാര്ത്ഥി കലോത്സവം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്ന് നോര്ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. സംസ്ഥാന സ്‌കൂള് കലോത്സവ മാതൃകയില് വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാര്ത്ഥികള്ക്ക് പങ്കെടുക്കാന് കഴിയുന്ന തരത്തില് അതിവിപുലമായ കലോത്സവത്തിനാണ് ശ്രമിക്കുന്നത് . മലയാളം മിഷനുമായി ചേര്ന്നാണ് നോര്ക്ക റൂട്ട്‌സ് ആഗോള മലയാളി വിദ്യാര്ത്ഥി കലോത്സവം സംഘടിപ്പിക്കുകയെന്നും പി. ശ്രീരാമകൃഷ്ണന് വ്യക്തമക്കി

മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച് മലയാളം മിഷനും നോര്ക്ക റൂട്ട്സും സംയുക്തമായി സംഘടിപ്പിച്ച ആഗോള പ്രവാസി വിദ്യാര്ത്ഥി സാഹിത്യമത്സര വിജയികള്ക്കുള്ള സമ്മാനദാന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ മലയാളിയുണ്ടോ അവിടെ മലയാള ഭാഷയും കേരളവുമുണ്ടെന്ന സന്ദേശമാണ് ലോക കേരള സഭ എന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.

മലയാളം മിഷന് ഡയറക്ടറും പ്രമുഖ കവിയുമായി ശ്രീ. മുരുകന് കാട്ടാക്കടയുടെ അധ്യക്ഷതയില് ചേര്ന്ന സമ്മാനദാന ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. വി.എന് വാസവന് ഉദ്ഘാടനം ചെയ്തു. വിജയികള്ക്കുള്ള സമ്മാനങ്ങളും ചടങ്ങില് മന്ത്രി സമ്മാനിച്ചു. പ്രവാസികളായ വിദ്യാര്ത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് സമ്മാനങ്ങള് സ്വീകരിച്ചത്. പ്രവാസ ലോകത്തെ പുതു എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തില് ഗള്ഫ്, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നും നിരവധി വിദ്യാര്ത്ഥികള് പങ്കെടുത്തു. പ്രവാസ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നതിലൂടെ പുതിയ തലമുറ സമകാലിക മലയാള സാഹിത്യത്തില് നവീനമായ ഭാവുകത്വം സൃഷ്ടിക്കുമെന്ന് അവാര്ഡ് ജൂറി വിലയിരുത്തി. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാര് അടങ്ങിയ ജൂറിയാണ് വിധിനിര്ണ്ണയം നടത്തിയത്.

ചടങ്ങില് നോര്ക്ക റൂട്ട്‌സ് സി.ഇ. ഒ. കെ ഹരികൃഷ്ണന് നമ്പൂതിരി, മലയാളം മിഷന് രജിസ്ട്രാര് വിനോദ് വൈശാഖി, നഗരസഭാ കൗണ്സിലര് അഡ്വ. രാഖി രവികുമാര്, കോട്ടണ്ഹില് സ്‌കൂള് പ്രിന്സിപ്പല് വി. ഗ്രീഷ്മ, ഹെഡ്മിസ്ട്രസ് പി.ബി. ഷാമി എന്നിവര് സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായുളള സാംസ്‌കാരിക പരിപാടിയില് സൂരജ് സി.എം., ഹീന്സ് എം. പോള് എന്നിവരുടെ വയലിന് ഫ്യൂഷനും, ഒ.എന്.വി. കുറുപ്പിന്റെ ‘എന്റെ മലയാളം’ എന്ന കവിതയുടെ ആലാപനവും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *