"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ കടലിൽ നിന്നും ഒരു പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ദോഫാർ ഗവര്‍ണറേറ്റിലെ മിർബാത്ത് തീരത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഒമാനി മത്സ്യത്തൊഴിലാളി ജെംപിലിഡേ (പാമ്പ് അയല) കുടുംബത്തിലെ എസ്കോളറിനെ പിടികൂടുന്നത്.
في إطار التعاون القائم بين الوزارة والجمعية العُمانية للصيادين ومجتمع الصيادين، مركز العلوم البحرية والسمكية يوثق نوع جديد من الأسماك في المياه العُمانية سمكة إسكولار أو ماكريل الثعبان تم اصطيادها في ولاية #مرباط.
— وزارة الثروة الزراعية والسمكية وموارد المياه (@MAFWR_OM) September 27, 2022
التفاصيل 🔻https://t.co/d9qgZ0KLjW pic.twitter.com/OtHAhmjU7M
രണ്ട് മീറ്ററിലധികം നീളത്തിൽ വളരാൻ കഴിയുന്ന നിരവധി പ്രത്യേകതകളുള്ള മത്സ്യത്തെ ഫിഷറീസ് റിസർച്ച് ജനറൽ ഡയറക്ടറേറ്റിന് കൈമാറി.
കണ്ടെത്തിയ മത്സ്യത്തെ രേഖപ്പെടുത്തുന്നതിന് ഒമാൻ മത്സ്യത്തൊഴിലാളി അസ്സോസിയേഷൻ നടത്തുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളും പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്താനും ഈ മേഖലയിലെ ഗവേഷകരുമായി ആശയവിനിമയം നടത്താനും ശ്രമിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ലോകമെമ്പാടുമുള്ള ഉഷ്ണ മേഖലാ, മിതശീതോഷ്ണ സമുദ്രങ്ങളിൽ നിന്നുള്ള എണ്ണമയമുള്ള മത്സ്യമാണ് എസ്കോളർ. ഇരുണ്ട തവിട്ടുനിറമാണ്, പ്രായത്തിനനുസരിച്ച് കറുപ്പ് നിറമാകുന്നതുവരെ ഇരുണ്ടതായി വളരുന്നു.