മൃതദേഹം ഒമാനിൽ ഖബറടക്കും, നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് മബേല കെഎംസിസി

 കോട്ടയം എസ് എച് മൌണ്ട് (മെഡിക്കൽ കോളേജ് ) സ്വദേശിനി റഫീഖ് മൻസിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ (72) മസ്കറ്റ് മബെലയിൽ മരണപ്പെട്ടു. 35 വർഷത്തോളം ഒമാനിൽ പ്രവാസി ആയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഹൃസ്വ സന്ദർശനത്തിന് ഒമാനിൽ എത്തിയതാണ്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്ത് വച്ചായിരുന്നു അന്ത്യം. 

 മൃതദേഹം അൽ ഖുദ് സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.
മക്കൾ റഫീഖ്, റജീന മരുമക്കൾ റാഫിയാ ആരിഫ്.
പിതാവ് മുഹമ്മദ്‌ സുലൈമാൻ മാതാവ് സുലൈഖ ബീവി.

മൃതദേഹം ഒമാനിൽ ഖബറടക്കും
മേൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി മബെല കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *