ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അൽ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആഗോള ഇസ്ലാമിക പണ്ഡിതസഭ സ്ഥാപക ചെയർമാനായിരുന്നു. 1926 സെപ്റ്റംബർ 9ന് ഈജിപ്തിലായിരുന്നു ജനനം. ഒമ്പതാം വയസ്സിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി. അൽ അസ്ഹര്‍ സര്‍വകലാശാലയിൽ ഉപരിപഠനം നടത്തി. ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹർ സർവകലാശാലയിൽ സാംസ്കാരിക വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചു.1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി.

1968ൽ അദ്ദേഹത്തിന് ഖത്തർ പൗരത്വം നൽകി ആദരിച്ചു. പിന്നീട് ഖത്തർ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. ഖത്തർ സെക്കൻഡറി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവർത്തിച്ചു. 1973ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽകി. 1977ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ശരീഅഃ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു.

120ലേറെ ഗ്രന്ഥങ്ങൾ രചിച്ചു. കിങ് ഫൈസൽ ഇൻറർനാഷണൽ അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

https://hitpcgames.com/ https://www.majidsaleem.com/ https://keygensoft.com/ https://windowscrack.net/ https://yellowcrack.com/

Leave a Reply

Your email address will not be published. Required fields are marked *