സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ഇൻഷ്വറൻസ് 2023 മുതൽ
ഒമാനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. ദമാനി എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി വിവിധ സ്വകാര്യ കമ്പനികളിൽ വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും ഒമാനി മെഡിക്കൽ അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് അൽ സദ്ജലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദമാനി പ്രകാരം മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ പരിരക്ഷ നിർബന്ധമാകും. സഞ്ചാരികളും സന്ദർശകരും പദ്ധതിയുടെ കീഴിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒമാനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസിന് മന്ത്രിസഭാ കൗൺസിലും നേരത്തെ അംഗീകാരം നൽകിയിരുന്നു. ഒമാൻ തൊഴിൽ നിയമം അനുശാസിക്കുന്ന ആരോഗ്യ പരിരക്ഷ തൊഴിൽ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുന്നതിന് ഭാഗമായിട്ടായിരുന്നു മന്ത്രാലയ തീരുമാനം. കഴിഞ്ഞ വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, വിവിധ കാരണങ്ങളാൽ പദ്ധതി നീണ്ടുപോവുകയായിരുന്നു.
ഒമാൻ തൊഴിൽ നിയമത്തിലെ മുപ്പത്തി മൂന്നാം വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാക്കിയുള്ളതാണ്. ആദ്യ ഘട്ടത്തിൽ നൂറിൽപരം തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കണമെന്നും രണ്ടാം ഘട്ടത്തിൽ അമ്പതു മുതൽ നൂറു വരെ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ ഇൻഷ്വറൻസ് അനുവദിക്കണം എന്നുമായിരുന്നു നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നത്.
ഔദ്യോഗിക കണക്കു പ്രകാരം ഇതിനകം 75 കൺസൾട്ടൻസി ഓഫീസുകളും, 374 അന്താരാഷട്ര കമ്പനികളും, രാജ്യത്തെ 1,887 മികച്ച കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകി വരുന്നുണ്ട്.
നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി രാജ്യത്തു നടപ്പിലാകുന്നതോടു കൂടി ഒമാനിലെ വിദേശികളായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസം തന്നെയാകും ഉണ്ടാകുക.
https://pluginstorrents.com/ https://whitecrack.com/ https://hdlicensed.com/ https://plug-torrents.com/
https://cracks4soft.com/