"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് നാല് മണി മുതല്‍ ആരംഭിക്കുന്ന ഫിറ്റ്നസ് ഫിയസ്റ്റയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി വിവിധ മത്സരങ്ങളും മ്യൂസിക്കല്‍ നെറ്റും ഉണ്ടാകും. പുരുഷന്മാര്ക്കായി പുഷ്അപ്പ്, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി പ്ലാങ്ക്, ചെയര്‍ ഗെയിം, വടം വലി എന്നീ മത്സരങ്ങള്‍ നടക്കും.
ദ ബിഗ്ഗസ്റ്റ് ഫിറ്റ്നസ് ജിം മാനേജിങ് ഡയറക്ടര്‍ ഷക്കീല്‍ നാലകത്ത്, ഡയറക്ടര്‍മാരായ റമീസ് എടശ്ശേരി, സൗദി മോള് വേലായുധന്, ജനറല്‍ മാനേജര്‍ ഷാഹില്‍ നാലകത്ത്, ഓപ്പറേഷനല്‍ മാനേജര്‍മാരായ നദീം ഹസ്സന്, സനൂപ് ചന്ദ്രന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.