"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കോഴിക്കോട് സ്വദേശിയായ ഫായിസ് അഷ്റഫ് അലി നടത്തുന്ന കേരളത്തിൽ നിന്നും ലണ്ടനിലേക്കുള്ള സൈക്കിൾ യാത്രയുടെ ഭാഗമായി ഓമനിലൂടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു,
മസ്കറ്റിലെ Whatsapp ട്രാവലേഴ്സ് കൂട്ടായ്മയായ MTCB യുടെ നേതൃത്വത്തിൽ
September 20 ചൊവ്വ രാവിലെ 9 മണിക്ക് ഘാല സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് പരിസരത്തു വച്ച് നടന്ന ചടങ്ങിൽ MTCB ഗ്രൂപ്പ് അംഗങ്ങളും മസ്കറ്റ് കെഎംസിസി ഭാരവാഹികളും പങ്കാളികളായി..
കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര കൊണ്ട് ശ്രദ്ധയാവുന്ന ഫായിസിന് മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മിറ്റി സ്വീകരണം നൽകി…
ആക്റ്റിംഗ് പ്രസിഡന്റ് അറഫാത്ത്, സെക്രട്ടറി അഫ്സൽ, സി കെ വി റാഫി, കേന്ദ്ര കമ്മിറ്റി നേതാക്കന്മാരായ റഹീം വറ്റല്ലൂർ, അഷ്റഫ് നാദാപുരം, ഇബ്രാഹിം ഒറ്റപ്പാലം തുടങ്ങിയവർ പങ്കെടുത്തു
ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്ര രണ്ടു ഭൂഘണ്ഡങ്ങൾ മറികടന്നു 35 രാജ്യങ്ങളിലൂടെ 450 ദിവസങ്ങളോളം എടുത്താണ് പൂർത്തിയാക്കുന്നത്.