തർമത് KMCC മുലദ അൽമആലി ഹാളിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ദിൽഹേ തർമത് 2022 ഒമാനിലെ KMCC പ്രവർത്തകരുടെ ആഘോഷവേദിയായി മാറി

തർമത് KMCC പ്രസിഡന്റ് ലുക്മാൻ കതിരൂറിന്റ അദ്ധ്യക്ഷതയിൽ
മസ്കറ്റ് KMCC സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു,
തുടർന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു,
MSF മുൻ ദേശീയ വൈസ് പ്രസിഡണ്ട്‌ ഫാത്തിമ തഹലിയ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി
ചടങ്ങിൽ വെച്ച്
തർമത് ഏരിയയിൽ, വിദ്യാഭ്യാസ, സാമൂഹിക, സംസ്ക്കാരിക മേഘലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖവ്യക്തിത്വ ങ്ങൾക്ക് തർമത്KMCC യുടെ സ്നേഹോപഹാരം സമർപ്പിച്ചു

തുടർന്ന് മാപ്പിളപാട്ട് രംഗത്തെ പ്രശസ്തരായ ആബിദ് കണ്ണൂർ, ഫാസില ബാനു, ആയിഷ ബത്തൂൽ, അസ്മ കൂട്ടായി എന്നിവർ നയിച്ച ഇശൽനൈറ്റും അരങ്ങേറി,

കോവിഡ് നിയന്ത്ര ണങ്ങൾക്ക് ശേഷം ബാത്തിന ഏരിയയിൽ KMCC നടത്തിയ ആദ്യ പരിപാടി കാണാൻ ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബങ്ങളടക്കം ആയിരങ്ങളാണ് എത്തിച്ചേർന്നത്,

പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ നിസാം അണിയാരം സ്വാഗതവും തർമത് KMCC ജനറൽ സെക്രട്ടറി ഫൈസൽ NC നാദാപുരം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *