"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സുകൃതമീ ഹരിതം പരിപാടിയിൽ മുനവ്വറലി തങ്ങളും പികെ ഫിറോസും പങ്കെടുക്കുന്നു.
മസ്കറ്റ് കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി പത്താം വാർഷികത്തിലേക്ക് കടക്കുകയാണ് ,
നാട്ടിലും അതിലേറെ നമ്മൾ കൂടുതലും വസിക്കുന്ന ഇന്നാട്ടിലുള്ള സഹപ്രവർത്തകരെ അടക്കമുള്ള പ്രയാസമനുഭവിക്കുന്നവർക്ക് ചെറിയൊരളവിലെങ്കിലും കൈത്താങ്ങാകുവാൻ ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട് , ഈയൊരവസരത്തിൽ തങ്ങളുടെ എല്ലാ പരിപാടികളിലും സാന്നിധ്യം കൊണ്ടും സഹായ ഹസ്തങ്ങൾ കൊണ്ടുo ഞങ്ങളെ ചേർത്ത് നിർത്തിയ നിങ്ങളോരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതാണ് മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ ദശ വാർഷിക പരിപാടികളുടെ ഭാഗമായി
സുകൃതമീ ഹരിതം എന്ന ശീർഷകത്തിൽ നാട്ടിലും മസ്കറ്റിലുമായി നടത്തുന്ന വിവിധ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാക്കളടക്കമുള്ള വർ പങ്കെടുക്കുന്ന പ്രവർത്തക സംഗമം സെപ്തംബർ 29 വ്യാഴം രാത്രി 9 മണിക്ക് ബർക്ക ന്യൂ ഫുഡ് ഹൗസ് (കാരി ഫോറിന് സമീപം) ഓഡിറ്റോറിയത്തിൽ വെച്ച് ചേരും.