ഒമാനിൽ വിദേശ താമസക്കാരുടെ പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തലാക്കി.
പാസ്‌പോർട്ടിൽ പുതുക്കിയ വിസ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) വ്യക്തമാക്കി. പുതുക്കിയ റസിഡന്റ് കാർഡ് ഈ ആവശ്യത്തിനായി സഹായിക്കും.
പാസ്‌പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പിംഗിന് പകരം ഓൺലൈൻ പുതുക്കൽ സംബന്ധിച്ച് സുൽത്താനേറ്റ് നിവാസികൾ ഉന്നയിച്ച സംശയങ്ങളുടെ പശ്ചാത്തലത്തിലാണ് ROP യുടെ വിശദീകരണം.
ഏതാനും ആഴ്‌ചകളായി പ്രാബല്യത്തിൽ വരുന്ന പുതിയ സമ്പ്രദായം എളുപ്പമുള്ള വിസ സ്റ്റാമ്പിംഗ് പ്രക്രിയയ്‌ക്ക് വേണ്ടിയുള്ളതാണെന്നും അത് കൂടുതൽ ഫലപ്രദമാക്കുമെന്നും ആർഒപി വൃത്തങ്ങൾ പറഞ്ഞു.
റോയൽ ഒമാൻ പോലീസിനെ ഉദ്ധരിച്ചു ഒമാനിലെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്
ഇനി മുതൽ വിസ പുതുക്കുമ്പോൾ റസിഡന്റ് കാർഡ് മാത്രമേ കിട്ടുകയുള്ളു.
അതേ സമയം പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാത്തവർ നാട്ടിൽ പോവുമ്പോൾ പുതുക്കിയ ലേബർ കാർഡ് കയ്യിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ലേബർകാർഡ് കൈവശം ഇല്ലാതെ വന്നാൽ യാത്ര മുടങ്ങാൻ വരെ കാരണമായേക്കാം..
നാട്ടിലെ എയർപോർട്ടിൽ ഉള്ള തടസ്സങ്ങൾ ഒഴിവാക്കാൻ റസിഡന്റ് കാർഡ് കയ്യിൽ ഉണ്ടാവണം.