"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാചരണ ആഘോഷങ്ങളുടെ ഭാഗമായി ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാനും ഇബ്രി സിറ്റി പോളി ക്ലിനിക്കും സംയുക്തമായി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.
ആദ്യ പ്രിവിലേജ് കാർഡ് ആക്സിഡന്റ്‌സ് & ഡിമൈസസ് ഒമാൻ ചെയർമാൻ നജീബ് കെ. മൊയ്‌തീനും ഇബ്രി സിറ്റി പോളിക്ലിനിക് മാനേജിങ് ഡയറക്ടർ സുൽഫികർ ഹസ്സൻ എന്നിവർ സംയുക്തമായി ഇബ്രി
മുആമിർ എൻജിനിയറിങ്ങ് കൺസൾടൻസി കംബനി എഞ്ചിനീയർ അജിത് കുമാര്‍ ഹരിപ്പാടിന് നൽകി.
ആക്സിഡന്റ്‌സ് & ഡിമൈസസ് ഒമാൻ ഇബ്രി യൂണിറ്റ് ചെയർമാൻ ജമാൽ ഹസ്സൻ, സെക്രട്ടറി ഇസ്മായിൽ, ഇബ്രി സിറ്റി പോളിക്ലിനിക് മാനേജിങ് ഡയറക്ടർ സുൽഫികർ ഹസ്സൻ, എ.ഡി.ഒ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ ഇബ്രി യൂണിറ്റ് ചാർജ് സിദ്ദിഖ് അബ്ദുള്ള, വൈസ് ചെയർമാൻ ആസിഫ് ഒരുമനയൂർ, സെക്രട്ടറി ജാസ്മിൻ യൂസഫ്, ട്രഷറർ ഫിറോസ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.