"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നഗരങ്ങളിൽ പ്രൊമോഷനൽ ക്യാമ്പയിനുമായി ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ഇന് മുതൽ ഈ മാസം 29 വരെ അഞ്ചിടങ്ങ ളിലാണ് വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
2022 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 167,678 ഇന്ത്യൻ വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനം. ഈ കാലയളവിൽ സന്ദർശകരായി എത്തിയ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.
2022 ഓഗസ്റ്റ് 22 മുതൽ 29 വരെ നടക്കുന്ന സെമിനാറുകൾ ന്യൂ ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നീ അഞ്ച് പ്രധാന ഇന്ത്യൻ നഗരങ്ങളെ ഉൾക്കൊള്ളുന്നു. സെമിനാറുകളിൽ പൈതൃക, ടൂറിസം മന്ത്രാലയത്തിലെ പ്രതിനിധി സംഘവും ഒമാനിലെ ഹോട്ടലുകളുടെയും എയർലൈൻ കമ്പനികളുടെയും പ്രതിനിധികളും പങ്കെടുക്കും.
കൂടാതെ, മന്ത്രാലയത്തിന്റെ പ്രതിനിധി സംഘവും ടൂറിസം മേഖലയിലെയും ഇന്ത്യൻ മീഡിയ ചാനലുകളിലെയും ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചകളും സെമിനാറുകളിൽ ഉൾപ്പെടും.