” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം

ഇന്ത്യൻ സ്വാതത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമായ ” ആസാദി കാ അമൃത് മഹോത്സവിന്റെ ” ഭാഗമായി ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ചിനു ” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് റൂവി ശാഖയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സ്വദേശികളും, വിദേശികളുമായി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്

ഉച്ചതിരിഞ്ഞു മൂന്നര മണിമുതൽ വൈകുന്നേരം ഏഴര വരെ നടന്ന ക്യാമ്പിൽ ബദർ അൽ സമ ആശുപത്രിയിലെ വിദഗ്ധ ഡോക്ക്ടർമാരുടെ സേവനത്തിനു ഒപ്പം രക്തസമ്മർദ്ദം , രക്തപരിശോധന എന്നിവ നടത്തിയിരുന്നു , തുടർ നിർദേശങ്ങളും , തുടർ ചികിത്സയും ആവശ്യമുള്ളവർക്ക് വേണ്ട നിർദേശങ്ങൾ ക്യാമ്പിലെ ഡോക്ടർമാർ നൽകുകയുണ്ടായി .

” ജീവിത ശൈലി രോഗങ്ങൾ ഇന്ന് സർവ സാധാരണമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് , ബദർ അൽ സമയുമായി ചേർന്നുകൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പ് ഏറെ ആളുകൾക്ക് പ്രയോജനപ്പെട്ടതിൽ വളരെ സന്തോഷമുണ്ടെന്നും , ഇപ്പോഴത്തെ ജനപങ്കാളിത്തം ഇത്തരത്തിലുള്ള കൂടുതൽ ക്യാമ്പുകൾ നടത്താൻ പ്രചോദനമാണെന്നും ” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു.

നല്ല ആരോഗ്യശീലത്തെ കുറിച്ച് ഇന്ന് എല്ലാവരും ഏറെക്കുറെ ബോധവാന്മാരെണെങ്കിലും , ഇടയ്ക്കിടെയുള്ള പരിശോധനകളും അത്യാവശ്യമാണ് അതുകൊണ്ടാണ് ആസാദി അമൃത് മഹോത്സവ് ആഘോഷം പൂർത്തിയാകുന്ന വേളയിൽ കോർപ്പറേറ്റ് സൊസൈറ്റി റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി , ആഗസ്റ്റ് പതിനഞ്ചിനു തന്നെ മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചത് എന്നും നിക്‌സൺ ബേബി കൂട്ടി ചേർത്തു .

” സാധാരണക്കാരായ പ്രവാസി തൊഴിലാളികളിൽ ഭൂരിഭാഗവും ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പോലും ഇല്ലാത്തവർ ആണെന്നും , അത്തരത്തിലുള്ള ആളുകളെ ഉദ്ദേശിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്, എന്നാൽ ഇതിലെ ജനപങ്കാളിത്തം ഞങളെ ആവേശ ഭരിതരാക്കിയെന്നും , സമയ പരിമിതി മൂലം പലർക്കും പരിശോധന നടത്താൻ സാധിക്കാതെ വന്നതിൽ നിരാശയുണ്ടെങ്കിലും , ബദർ അൽ സമ ആശുപത്രിയുടെ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ അടക്കം കൂടുതൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ വരും നാളുകളിൽ സംഘടിപ്പിക്കുമെന്ന് ” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” ഓപ്പറെഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു .

ഉച്ചത്തിരഞ്ഞു മൂന്നര മുതൽ നടന്ന ക്യാമ്പിന് ജോയ് ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ ഉന്നാസ് കെ ഉമ്മർ അലി,ബദർ അൽ സമ ആശുപത്രിയിലെ ഡോക്ടർമാരായ Dr ആകാശ് Dr നദീശ, മാർക്കറ്റിംഗ് വിഭാഗം ഷിഫാലി , എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *