രാജ്യത്തിന്റെ വിവിധ ഗവര്ണറേറ്റുകളില് കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് അധികൃതര് അറിയിച്ചു. അല് ഹജര് പര്വതനിരകള്, വടക്കന് ശര്ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന് ബാത്തിന, തെക്കന് ശര്ഖിയ ഗവര്ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. മഴ കൂടാതെ പല ഇടത്തും ശക്തമായ കാറ്റും ഇടിയും ഉണ്ടായിരുന്നു. പല സ്ഥലങ്ങളില് ആലിപ്പഴം വര്ഷിച്ചു.
എന്നാൽ മഴ കാരണം രാജ്യത്ത് ഒരിടത്തും അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും ശക്തമായ മുൻ കരുതൽ നടപടികളുമായി രംഗത്തുണ്ട്. ഒമാനിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, വടക്കൻ ബാത്തിന, ബുറെമി, തെക്കൻ ബാത്തിന, ദാഹിറ ദാഖിലിയ ഗവര്‍ണറേറ്റുകളിലും മഴപെയ്യും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
0 മുതൽ 80 മില്ലി മീറ്റർ വരെ പല സ്ഥലങ്ങളിലും മഴ ലഭിക്കുന്നുണ്ട്. പല സ്ഥലങ്ങളിലേയും വാദികൾ നിറഞ്ഞു ഒഴുകി. മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണം. 50 മുതൽ 80 കിലോമീറ്ററായിരിക്കും അടുത്ത ദിവസങ്ങളിൽ വീഴി അടിക്കാൻ പോകുന്ന കാറ്റിന്റെ വേഗത. പെടികാറ്റ് ഉണ്ടായിരിക്കും. വാഹനം ഓടിക്കുന്നവർ ശക്തമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം. വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (സി.ഡി.എ.എ), റോയൽ ഒമാൻ പൊലീസും (ആർ.ഒ.പി) ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
حاليًا (2:50)مساءً
— الأرصاد العمانية (@OmanMeteorology) July 5, 2022
استمرار نشاط السحب الركامية مع هطول أمطار رعدية متفاوتة الغزارة -مصحوبة أحيانًا برياح هابطة نشطة تؤدي إلى انخفاض في مستوى الرؤية الأفقية-في المناطق الجبلية من محافظات البريمي والظاهرة والداخلية وشمال الشرقية. pic.twitter.com/O6nsoWFOyt