ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം വലിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 12 ചൊവ്വാഴ്ച വരെ പൊതു അവധി പ്രഖ്യാപിച്ചു. അവധിക്ക് ശേഷം ജൂലൈ 13ന് സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും.