20 ഒമാനി റിയാൽ ആണ് പിഴ
ഒമാനിൽ പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് പിഴ ചുമത്തും.
മസ്കറ്റ് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്നും തുപ്പുന്നവർക്ക് 20 OMR പിഴ ചുമത്തും എന്നും അറിയിച്ചു.
മരങ്ങൾക്ക്താഴെയോ വിനോദസ്ഥലങ്ങളിലോ തീയിടുന്ന വർക്കെതിരെ നടപടിയു മായി മസ്കത്ത് നഗരസഭ. മരങ്ങളെയോ പ്രദേശത്തെയോ ബാധിക്കുന്ന തരത്തിൽ തീ ഇടുകയും ഇതുമൂലം ചുറ്റുമുള്ള ആളുകളെ ശല്യപ്പെടുത്തുകയോ ചെയ്താൽ 20 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ പ്രസ്താവനയിൽ പറഞ്ഞു.