സുൽത്താൻ ഹൈതം ബിൻ താരിഖ് ജി.സി.സി രാഷ്ട്രത്തലവന്മാർക്ക് പെരുന്നാൾ സന്ദേശങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് ആശംസകൾ കൈമാറിയത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ്, ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അബൂദബി കിരീടാവകാശിയും യു.എ.ഇയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്കാണ് പെരുന്നാൾ ആശംസകൾ കൈമാറിയത്.