പൊതു-സ്വകാര്യ മേഖലകളിലെ സ്വദേശി-വിദേശി കണക്കുകള്‍ താരതമ്യം ചെയ്തു

പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയർന്ന പരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് മജ്‌ലിസ് ശൂറ ചെയ്തു. ചൊവ്വാഴ്ച ചേർന്ന സാമ്പത്തിക-ധനകാര്യ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ച ഉയർന്നുവന്നത്

. വിദേശത്തേക്ക് പണമയക്കുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനവിധേയമാക്കുകയും ചെയ്തു.
രാജ്യത്ത് നിക്ഷേപ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് സർക്കാറും ബന്ധപ്പെട്ട അധികാരികളും ശ്രമങ്ങൾ നടത്തുമ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ധനകാര്യ നയങ്ങൾ, നിയമനിർമാണം എന്നിവ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
പൊതു- സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ കണക്കുകൾ അവലോകനം ചെയ്യുകയും ഈ മേഖലയിലെ പ്രവാസികളുടെ ശതമാനവുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഓരോ പാരാമെഡിക്കൽ സ്‌പെഷ്യാലിറ്റികളിലും വനിത മെഡിക്കൽ സ്റ്റാഫിനെ നിയമുക്കുന്നത് സംബന്ധിച്ചും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ അവർ വിമുഖത കാണിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചും ചൊവ്വാഴ്ച ചേർന്ന സാമ്പത്തിക-ധനകാര്യ സമിതി യോഗം ചർച്ച ചെയ്തു.

അതേസമയം, വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്നും നേരത്തെ നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇത് പ്രാബല്യത്തിൽ വന്നിരുന്നില്ല. ഇതര ജി സി സി രാഷ്ട്രങ്ങളിലും ഇത്തരം നിർദേശങ്ങൾ വിവിധ ഘട്ടങ്ങളിൽ പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചരുന്നു. പണത്തിന്റെ തോത് നിരീക്ഷണമെന്നും ആവശ്യം ഉയർന്നിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല. lightroom crack for windows

അതേസമയം, പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറയുന്നതായാണ് കണക്കുകൾ. കൊവിഡും എണ്ണ വിലിയിടിവും തൊഴിൽ നഷ്ടങ്ങളുമാണ് കഴിഞ്ഞ വർഷങ്ങളിൽ പണമൊഴുക്കിന് തിരിച്ചടിയായത്. ഒമാനിൽ നിന്ന് പ്രവാസികൾ ഏറ്റവും കൂടുതൽ തുക അയക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള സംസ്ഥാനം കേരളം തന്നെ. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്.

എന്നാൽ, പ്രവാസികൾ സംസ്ഥാനത്തേക്ക് അയക്കുന്ന പണം കുത്തനെ കുറയുന്നതിന്റെ കണക്കുകളും പുറത്തുവരുന്നു. ഓരോ വർഷവും പ്രവാസി കേരളത്തിലേക്ക് അയച്ചിരുന്ന 95,000 കോടി രൂപയെന്ന ഭീമമായ തുകയിൽ വലിയ കുറവ് പ്രകടമായിരിക്കുന്നു. പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ 57 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലേക്കുള്ള പണം കൈമാറ്റ ഇടപാടുകൾ 70 ശതമാനംവരെ കുറഞ്ഞു. festo fluidsim full
വിവിധ ബേങ്കുകളിലായി പ്രവാസികൾക്ക് സംസ്ഥാനത്തുള്ളത് 2,30,000 കോടി രൂപയുടെ നിക്ഷേപമാണ്. ഇത്രകാലവും ഓരോ വർഷവും ഈ തുക ഉയരുകയായിരുന്നു. ആഭ്യന്തര വരുമാനത്തിൽ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശ മലയാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *