ഏപ്രിൽ 26 ന് കൊച്ചിയിലേക്ക് 39.20 രിയാലിന് എയർ ഇന്ത്യാ എക്സ്പ്രസ്
സുഹാറിൽ നിന്നുള്ള എയർ അറേബ്യ സർവീസ് നിർത്തലാക്കുന്നു
ബാത്തിന, ബുറൈമി ഗവർണറേറ്റുകളിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന സുഹാർ – ഷാർജ എയർ അറേബ്യ സർവീസ് നിർത്തലാക്കുന്നു. സുഹാറിൽ നിന്ന് ഷാർജ വഴി മൂന്ന് കേരള സെക്ടറുകളിലേക്കും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും കണക്ഷൻ സർവീസുകൾ ലഭ്യമായിരുന്നു. ഇത് നിർത്തലാക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകും.
2021 പകുതിയോടെയാണ് എയർ അറേബ്യ സർവീസ് ആരംഭിക്കുന്നത്. ഈ മാസം 20ന് ശേഷം സർവീസ് നിർത്തിവെക്കുന്നതയാണ് വിവരം. ഇതിന് ശേഷമുള്ള ടിക്കറ്റുകൾ റദ്ദാക്കിയതായി ട്രാവൽ ഏജൻസികൾ പറയുന്നു. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് നിരക്കോ പകരം സംവിധാനമോ ലഭ്യമാക്കിയേക്കും. കൃത്യമായ വിവരം അറിവായിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
വടക്കൻ ബാത്തിന, ബുറൈമി മേഖലകളിൽ നിന്നുള്ള പ്രവാസികൾക്ക് എയർ അറേബ്യ സർവീസുകൾ ഏറെ ഗുണകരമായിരുന്നു. മസ്‌കത്തിലേക്കുള്ള യാത്ര ഒഴിവാക്കി നേരിട്ട് സുഹാറിൽ നിന്ന് പുറപ്പെടാൻ സാധിക്കുന്നതും കുറഞ്ഞ നിരക്കും സുഹാർ – ഷാർജ – കേരള സർവീസുകളെ തിരഞ്ഞെടുക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചു. മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് കൂടുതൽ ലഗേജ് ആനുകൂല്യം ലഭിക്കുന്നതും എയർ അറേബ്യയുടെ പ്രത്യേകതയായിരുന്നു. avast pc optimization tool key
ഷാർജയിൽ രണ്ടു മണിക്കൂർ ഇടത്താവളം ആകാറുണ്ടെങ്കിലും യാത്രക്കാർക്ക് വലിയ പ്രയാസം അനുഭപ്പെട്ടിരുന്നില്ല. സർവീസ് നിർത്തിവെക്കുന്നതോടെ പെരുന്നാൾ അവധിക്ക് ഉൾപ്പെടെ നാട്ടിലേക്ക് പോകാനിരിക്കുന്ന നിരവധി പേരുടെ യാത്ര പ്രതിസന്ധിയിലാകും. ഇവർ വീണ്ടും നാട്ടിലേക്കുള്ള യാത്രക്ക് മസ്‌കത്ത് വിമാനത്താവളത്തെ തന്നെ ആശ്രയിക്കേണ്ടിവരും.
വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു.
പതിവിന് വിപരീതമായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി വിമാന കമ്പനികൾ. കേരള സെക്ടറുകളിൽ ഉൾപ്പെടെ ഒമാനിൽ നിന്നുള്ള സർവീസുകൾക്ക്, വർഷങ്ങൾക്കിടയിലെ കുറഞ്ഞ നിരക്കാണ് നിലവിൽ ഈടാക്കുന്നത്. ചെറിയ പെരുന്നാളിനോടടുക്കുമ്പോഴും 39 റിയാലിന് വരെ ടിക്കറ്റുകൾ ലഭ്യമാണ്. 100 റിയാൽ ഉണ്ടെങ്കിലും ഇരു വശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ ലഭിക്കും.
ഏപ്രിൽ 26ന് എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് – കൊച്ചി സർവീസിൽ 39.20 റിയാലാണ് ടിക്കറ്റ് നിരക്ക്. തൊട്ടടുത്ത ദിവസം 49.20 റിയാലിനും ടിക്കറ്റ് ലഭിക്കും. മറ്റു സെക്ടറുകളിലും 60 റിയാലിൽ താഴെയാണ് നിരക്ക്. എന്നാൽ, പെരുന്നാൾ പ്രതീക്ഷിക്കുന്ന മെയ് ആദ്യ ദിനങ്ങളിൽ നിരക്കിൽ നേരിയ വർധനവുണ്ട്. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുയർന്നേക്കുമെന്നും ട്രാവൽ മേഖലയിലുള്ളവർ സൂചന നൽകുന്നു.
അതേസമയം, ചില സെക്ടറുകളിലേക്ക് ഏപ്രിൽ അവസാന ദിനങ്ങളിലും മെയ് ആദ്യത്തിലും മസ്‌കത്തിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമല്ല. എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് – കോഴിക്കോട് സർവീസിൽ ടിക്കറ്റ് മുഴുവൻ തീർന്നതായാണ് വെബ്‌സൈറ്റിൽ കാണിക്കുന്നത്. മറ്റു ചില ഇന്ത്യൻ സെക്ടറുകളിലും ടിക്കറ്റ് കിട്ടാക്കനിയാണ്.
കേരള സെക്ടറുകളിലേക്ക് കൂടുതൽ ബജറ്റ് വിമാനങ്ങൾ സർവീസ് ആരംഭിച്ചത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കി. എയർ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ്, സലാം എയർ എന്നീ ബജറ്റ് വിമാനങ്ങൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഈ മാസം 25 മുതൽ ഇൻഡിഗോയും മസ്‌കത്ത് – കൊച്ചി സർവീസ് ആരംഭിക്കും. ഇവയ്ക്ക് പുറമെ ഒമാൻ എയർ, എയർ ഇന്ത്യ സർവീസുകളുമുണ്ട്.
കുറഞ്ഞ ടിക്കറ്റ് നിരക്ക് പെരുന്നാൾ അവധിക്കായി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് ആശ്വാസമാകും. പലരും ഇതിനോടകം ടിക്കറ്റുകൾ സ്വന്തമാക്കി. നിരവധി കുടുംബങ്ങളും അവധി ആഘോഷിക്കാൻ ഇത്തവണ നാട് പിടിക്കുകയാണ്. കൊവിഡ് – 19 മഹാമാരി കവർന്ന രണ്ട് വർഷത്തിന് ശേഷം നാട്ടിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോകുന്ന പ്രവാസികളും നിരവധിയുണ്ട്.
ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ
മസ്‌കത്ത് – കൊച്ചി ഇന്‍ഡിഗോ ഏപ്രില്‍ 25 മുതല്‍ പ്രതിദിന സര്‍വീസുകള്‍
ഒമാനിൽ നിന്നു കേരളത്തിലെയടക്കം ഇന്ത്യൻ സെക്ടറുകളിലേക്ക് ഈ മാസം കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. മസ്‌കത്തിൽ നിന്നുള്ള കൊച്ചി, മുംബൈ ഇൻഡിഗോ വിമാനങ്ങൾ 25 മുതൽ ദിവസവും സർവീസ് നടത്തും.
മസ്‌കത്ത് – അഹമ്മദാബാദ് സ്പൈസ് ജെറ്റ് സർവീസ് 26ന് രാത്രി ആരംഭിക്കും.
മസ്‌കത്തിലെത്തിൽ നിന്ന് പുലർച്ചെ 2.40ന് പുറപ്പെടുന്ന ഇൻഡിഗോ രാവിലെ എട്ടിന് കൊച്ചിയിൽ എത്തും. തിരികെ കൊച്ചിയിൽ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 1.40ന് മസ്‌കത്തിൽ ലാന്റ് ചെയ്യും. മസ്‌കത്തിൽ നിന്ന് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 4.10ന് മുംബൈയിൽ എത്തുന്ന വിമാനം രാത്രി 9.45 പുറപ്പെട്ട് രാത്രി 10.55ന് മസ്‌കത്തിൽ തിരികെയെത്തും.
അഹമ്മദാബാദിൽ നിന്നു രാത്രി 9.45ന് പുറപ്പെട്ട് രാത്രി 11ന് മസ്‌കത്തിലും തിരികെ രാത്രി 12.10ന് പുറപ്പെട്ട് പുലർച്ചെ 4.20ന് അഹമ്മദാബാദിൽ എത്തും.
കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. പെരുന്നാള്‍ സീസണ്‍ കഴിയുന്നതോടെ ഇരു വശങ്ങളിലേക്കുമുള്ള നിരക്കുകള്‍ കുറഞ്ഞേക്കും. ബജറ്റ് വിമാന കമ്പനികള്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതും ആശ്വസമാകും.