ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരു തെന്ന് റോയൽ ഒമാൻ പോലീസ്. യാചകർ ആവ ശ്യപ്പെടുന്ന നൽകുമ്പോൾ ഇത് തുടരാൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് ഔദ്യോഗിക ട്വിറ്റർ ഹൻഡിലിൽ കുറിച്ചു.
അതേസമയം, ഭിക്ഷാടനത്തിന് അറസ്റ്റിലാകു ന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെ ന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയി രുന്നു.
പൊതുസ്ഥലത്തും സ്വകാര്യ കേന്ദ്രങ്ങളിലും യാചന നടത്തുന്നവർക്കെ തിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറസ്റ്റിലാകുന്നവർക്കെതിരെ ഒന്ന് മുതൽ രണ്ട് മാസം വരെ തടവ് ശിക്ഷ ലഭിക്കും. 50 റിയാലിന് മുകളിലും 100 റിയാലിന് താഴെയുമായുള്ള തുക പിഴ ഈടാക്കും. വിദേശികളാണെങ്കിൽ ശിക്ഷാ നടപടികൾ പൂർത്തിയാക്കിയാൽ നാടുകടത്തും.
യാചകവൃത്തി തുടരുന്നതായി കണ്ടെത്തിയാൽ ആറ് മാസത്തിൽ കുറയാതെയും രണ്ട് വർഷത്തിൽ കൂടാതെയുമുള്ള കാലാവധി തടവ് ശിക്ഷ ലഭിക്കും. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയാൽ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.