വാഹനങ്ങളുടെ ഉടമസ്ഥതാ കൈമാറ്റം ഇനി ഓൺലൈൻ വഴിയും. പ്ലൈറ്റ് നമ്പറുള്ള വാഹനങ്ങൾ മാത്രമാണ് ഈ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയുക. സ്വദേശികളും വിദേശികളുമായ വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.


റോയൽ ഒമാൻ പോലീസ് വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയും വാഹന കൈമാറ്റം സംബന്ധമായ ഇടപാടുകൾക്ക് സൗകര്യമുണ്ട്. വാഹനം വിൽക്കുന്നയാൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിക്കണം. ശേഷം ലഭിക്കുന്ന പബ്ലിക് കീ ഇൻഫ്രാസ്‌ട്രെക്ചർ (പി കെ ഐ) നമ്പർ ഉപയോഗിച്ചാണ് തുടർന്നുള്ള ഇടപാടുകൾ നടത്താനാകും.

വാങ്ങുന്നയാളും വെബ്‌സൈറ്റ് വഴിയാണ് ഇടപാടുകൾ നടത്തേണ്ടത്. ഓൺലൈൻ സേവനങ്ങൾക്ക് അഞ്ച് റിയാൽ ഫീസ് ഈടാക്കുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വാഹനങ്ങളുടെ ലൈസൻസ് പ്രാബല്യത്തിലുള്ളതാവുകയും ഇൻഷ്വറൻസ് പരിരക്ഷ ഉള്ളതാവുകയും വേണം.

വാഹന സാേങ്കതിക പരിശോധന യോഗ്യത ഉള്ളതാവണം. അതോടൊപ്പം വാഹനം ഗതാഗത നിയമ ലംഘന കേസുകൾ ഇല്ലാത്തതുമായിരിക്കണം. ഇടപാട് നടക്കുന്ന സമയത്ത് വാഹനം ഒമാന്റെ അതിർത്തിക്കുള്ളിൽ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.


വാഹനം സംബധമായ ഇടപാടുകൾ ഒരു വർഷത്തിനുള്ളിൽ ഇരു കക്ഷികളും തീർത്തിരിക്കണം. വാഹനം വിൽക്കുന്ന വ്യക്തിളയും വാഹനം വാങ്ങുന്ന ആളും ഡിജിറ്റൽ ഒതന്റിക്കേഷൻ ഉപയോഗിക്കുന്നവരാവണം. വാഹനം കൈമറി ഒരു ദിവസത്തിനുള്ളിൽ വിറ്റ ആൾക്ക് ഡിജിറ്റൽ സൗകര്യം ഉപയോഗിച്ച് പണം കൈമാറുകയും വേണം.

അതേസമയം, പ്രായപൂർത്തിയെത്താത്തവരുടെ വാഹനം കൈമാറുന്നത് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ മാത്രമാകണമെന്നും പോലീസ് വ്യക്തമാക്കി.
വിദേശികളാണ് വാഹനം വാങ്ങുന്നതെങ്കിൽ റസിഡന്റ് കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ആവശ്യമാണ്. കൈമാറ്റ പ്രക്രിയ നടക്കുന്ന സമയത്ത് വിദേശികൾ രണ്ടിൽ അധികം ഫോർ വീൽ ഡ്രൈവ്, സെഡാൻ വാഹനങ്ങൾ കൈവശം ഉള്ളവരാകാൻ പാടില്ലെന്നും നിബന്ധനയുണ്ട്.


മസ്‌കത്ത് ഇൻഷ്വറൻസ് കമ്പനി, നാഷനൽ ലൈഫ് ആന്റ് ജനറൽ ഇൻഷ്വറൻസ് കമ്പനി, തഖാഫുൽ ഒമാൻ ഇൻഷ്വറൻസ് കമ്പനി, സഊദി അറേബ്യൻ ഇൻഷ്വറൻസ് കമ്പനി, ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി, വിഷൻ ഇൻഷ്വറൻസ് കമ്പനി എന്നിവയുടെ പോളിസിയുള്ള വാഹനങ്ങൾ മാത്രമാണ് ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് കൈമാറാൻ കഴിയുകയെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *