ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ(indian budget airline) ‘ആകാശ എയര്‍’ സര്‍വീസ് ആരംഭിക്കുന്നു. ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്റെ കൊമേഴ്‌സ്യല്‍ സര്‍വീസ്(commercial service) ജൂണ്‍ മുതല്‍ ആരംഭിക്കും. ഇതിനായുള്ള ലൈസന്‍സുകളെല്ലാം കരസ്ഥമാക്കി കൊണ്ടിരിക്കുന്നുവെന്ന് സിഇഒ വിനയ് ദുബെ പറഞ്ഞു. ‘ലോഞ്ചിങ് കഴിഞ്ഞ് വര്‍ഷത്തിനുള്ളില്‍ 18 എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങളും ഓടിക്കും’ ഹൈദരാബാദില്‍ നടന്ന എയര്‍ ഷോയില്‍(air show) അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കകത്താണ് വിമാന കമ്പനി സര്‍വീസ് നടത്തുക. എന്നാല്‍ ഏതൊക്കെ നഗരങ്ങളിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്‍ഡിഗോ(indigo), സ്പൈസ് ജെറ്റ് (spacejet)എന്നിവയുമായി മത്സരിക്കുന്ന കമ്പനി കഴിഞ്ഞ നവംബറില്‍ 72 ബോയിങ് 737 മാക്സ് ജെറ്റ്സിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഏകദേശം ഒമ്പത് ബില്യണ്‍ ഡോളര്‍ വില വരുന്നതാണ് വിമാനം. പ്രവര്‍ത്തനം തുടങ്ങാനുള്ള കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ(central civil aviation ministry) പ്രാഥമികാനുമതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിക്ക് ലഭിച്ചിരുന്നു.
ജെറ്റ് എര്‍വേസ് മുന്‍ സിഇഒ വിനയ് ദുബെ, ഇന്‍ഡിഗോ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവര്‍ക്കെല്ലാം കമ്പനിയില്‍ നിക്ഷേപമുണ്ട്. ആകാശയാത്രയെ ജനാധിപത്യവത്ക്കരിക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാനയാത്ര(flight travel) സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഭക്ഷണം, സീറ്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സൗകര്യങ്ങളെല്ലാം അധിക ചെലവിലും ലഭ്യമാക്കും.
ആകാശയാത്രയില്‍ വിപ്ലവമുണ്ടാക്കാന്‍ ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ തുടങ്ങിയ വിമാനകമ്പനിയാണ് ‘ആകാശ എയര്‍’. എല്ലാവര്‍ക്കും താങ്ങാനാകുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി എത്തുന്നത്.