മുസ്ലിം ലീഗ് മുൻ അഖിലേന്ത്യ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദ് സാഹിബ് അനുസ്മരണം റുവി കെഎംസിസി സംഘടിപ്പിച്ചു.
മസ്കറ്റ് കെഎംസിസി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ അനുസ്മരണചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. റുവി കെഎംസിസി വൈസ്പ്രസിഡന്റ് സുലൈമാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. “പൂര്‍വ്വകാല നേതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച പരിശീലനവും , പുതിയ തലമുറയില്‍ നിന്നുള്ള ആവേശവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു വിജയിച്ച നേതാവാണ് അദ്ദേഹം “ പി ടി കെ ഷമീർ സാഹിബ് തന്റെ അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു,
“കായ്ദെമില്ലത്ത് മൊഹമ്മദ് ഇസ്മെയില്‍ സാഹിബ്, സയിദ് അബ്ദുള്‍ റഹ്മാന്‍ ബഫാക്കി തങ്ങള്‍, പിഎംഎസ് പൂക്കോയ തങ്ങള്‍ തുടങ്ങി കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദ് സാഹിബിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പരിശീലനവും കൂടിയാണ് അദ്ദേഹത്തെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്നു” മുൻ കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി എ വി അബൂബക്കർ ഹാജി പറഞ്ഞു. ഫിറോസ് പരപ്പനങ്ങാടി സംസാരിച്ചു.
![](https://inside-oman.com/wp-content/uploads/2022/02/eiljyiz114786298822582761368155-1024x767.jpg)
റുവി കെഎംസിസി ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും ട്രഷറർ റഫീഖ് ശ്രീകണ്ഡാപുരം നന്ദിയും പറഞ്ഞു.
![](https://inside-oman.com/wp-content/uploads/2022/02/image_editor_output_image432452349-16449118469391462402707895351213.jpg)