ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്കൂളായ ബിർളാ പബ്ളിക് സ്കൂളിലേ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു ( Applications are invited for vacancies in the school ).

സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക/ അനധ്യാപക ഒഴിവുകളിലേക്കാണ് നോർക്ക റൂട്സ് (norka roots ) വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ( Application is invited for appointment ). പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൌൺസിലർ, സ്പെഷ്യൽ എഡ്യൂകേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്സ് ലാബ് ടെക്നീഷ്യൻ, നിർമ്മിത ബുദ്ധി (robotics ), സോഷ്യൽ സയൻസ്, ഇംഗ്ളീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രൈമറി വിഭാഗത്തിൽ പെട്ട എല്ലാ തസ്തികകളും കൂടാതെ മിഡിൽ വിഭാഗത്തിൽ പെട്ട ഫിസിക്സ് ലാബ് ടെക്നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്സ്) തസ്തികകളും വനിതകൾക്ക് മാത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് ആയതിനാൽ ഈ പറഞ്ഞ തസ്തികയിലേക്ക് വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയുകയുള്ളു.

അവസാന തീയതിയായ 2022 ഫെബ്രൂവരി 7നു മുൻപായി www.norkaroots.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939ൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.

ആവശ്യമായ യോഗ്യത.

  • അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്.
  • 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്കൂളിലെ പ്രവർത്തി പരിചയം.
  • അനായാസേന ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്.

Leave a Reply

Your email address will not be published. Required fields are marked *