കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് മസ്കറ്റ് ഗവർണറേറ്റ് ഉൾപ്പെടെയുള്ള ചില ഗവർണറേറ്റുകളിൽ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം നാളെ അവധി പ്രഖ്യാപിച്ചു. തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്‌ചയ്ക്കും ഇടയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയെ പരാമർശിച്ച് മസ്‌കത്ത്, സൗത്ത് അൽ ഷർഖിയ, അൽ-ബാത്തിന ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി … Continue reading കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക് നാളെ അവധി