കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന കടുത്ത തീരുമാങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി വർത്ത സമ്മേളനതിൽ പറഞ്ഞു. എന്നാൽ അത്തരം ഒരു സാഹചര്യത്തിലേക്ക് നീങ്ങേണ്ടി വരുകയാണെങ്കിൽ അപ്പോൾ ഉചിതമായ തീരുമാനങ്ങൾ എടുക്കും. ഇപ്പോൾ ബോധവത്കരണത്തിനാണ് പ്രാധാന്യം നൽകുന്നത്.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിനെടുത്തവർക്കേ പ്രവേശനം അനുവദിക്കുകയുള്ളു. മൂന്നാം ഡോസ് നിർബന്ധമാക്കണമെന്ന ഉദ്ദേശം നിലവിൽ ഇല്ല. എന്നാൽ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ മൂന്നാംഡോസിന് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 10 ശതമാനം പൗരന്മാർ ഇതുവരെ രണ്ടാം ഡോസ് എടുത്തിട്ടില്ല. നാല് ശതമാനം പേർ ആദ്യ ഡോസ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ആറ് ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ നൽകി.

രോഗികളുടെ വർധനവ് ആരോഗ്യ സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കും. അടുത്ത വർഷം മികച്ചതായിരിക്കണമെങ്കിൽ, മുൻകരുതൽ നടപടികൾ സ്വീകരിച്ച് നമ്മുടെ ആരോഗ്യമേഖലയെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. 49 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മരണം സഭവിച്ചത്. ഇവർ വാക്സിൻ എടുത്തിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.

മഹാമാരിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം സുപ്രീം കമ്മിറ്റി പ്രതീക്ഷിക്കുന്നു. വാക്സിനേഷൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആർക്കും അതിനുള്ള അവകാശമുണ്ട്, എന്നാൽ സമൂഹത്തെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കേണ്ടത് ഒരു സർക്കറിന്‍റെ കടമയാണെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *