2022 ജനുവരി അവസാനം വരെ പ്രവാസി തൊഴിലാളികൾക്കുള്ള തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബിസിനസ് ഉടമകൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ മന്ത്രാലയം അധിക സമയം അനുവദിച്ചു.

2022 ജനുവരി 31 വരെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബിസിനസ്സ് ഉടമകൾക്കും സ്ഥാപനങ്ങൾക്കും അധിക കാലയളവ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ശമ്പളം, തൊഴില്‍ സമയം, വാര്‍ഷിക അവധി, തുടങ്ങി തൊഴിലാളിയുടെയും തൊഴിലുയുടെയും അവകാശങ്ങളും ചുമതലകളും എല്ലാം, ഉള്‍പ്പെടുന്ന രേഖയാണ്‌ എംപ്ലോയ്മെന്‍റ് കോൺട്രാക്ട്.

ഏതെങ്കിലും സനദ് മുഖേനെയൊ, കാര്‍ഡ് റീഡര്‍ ഉള്ള കമ്പ്യൂട്ടര്‍ മുഖേനേ www.mol.gov.om എന്ന തൊഴില്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ എംപ്ലോയ്മെന്‍റ് കോൺട്രാക്ട് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. ഒരു റിയാല്‍ ആണ്‌ എംപ്ലോയ്മെന്‍റ് കോൺട്രാക്ട് രെജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ്. എന്തെങ്കിലും തിരുത്തലുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അഞ്ച് റിയാല്‍ ഫീസ് അടച്ച്, വേണ്ട തിരുത്തലുകള്‍ വരുത്താവുന്നതാണ്‌.

ആറക്ക പിന്‍ നമ്പര്‍ എടുത്തിട്ടുള്ള റെസിഡന്സ്കാര്‍ഡ് വഴി മാത്രമേ തൊഴിലാളിക്ക് എംപ്ലോയ്മെന്‍റ് കോൺട്രാക്ട് അംഗീകരിക്കുവാന്‍ സാധിക്കൂ എന്നതിനാല്‍, നിര്‍ബന്ധമായും ആറക്ക പിന്‍ നമ്പര്‍ എടുക്കേണ്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *