ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ; സുപ്രീം കമ്മിറ്റി

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, വാണിജ്യ സ്ഥാപനങ്ങൾ സന്ദർശകരെ മൊത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്തുകയും എല്ലാ മുൻകരുതൽ നടപടികളും പാലിക്കുകയും ചെയ്യണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു..

“എല്ലാ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച എല്ലാ തീരുമാനങ്ങളും പാലിക്കണം, സന്ദർശകരെ മൊത്തം ശേഷിയുടെ 50% ആയി പരിമിതപ്പെടുത്തുകയും വേണം., രണ്ട് ഡോസ് വാക്സിൻ എടുത്തവരെ മാത്രമേ അനുവദിക്കൂ.

ഫേസ് മാസ്ക് മറ്റ് ആരോഗ്യ സുരക്ഷ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ലംഘനങ്ങൾക്കെതിരായ നിയമപരമായ നടപടികൾ ഒഴിവാക്കാൻ വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കണം എന്നും ”മന്ത്രാലയം പറഞ്ഞു.

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കുറവാണ് ഒരാഴ്ചയായി രേഖപ്പെടുത്തുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. അതേസമയം, പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 304984 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300235 പേര്‍ രോഗമുക്തി നേടുകയും 4113 പേര്‍ മരണപ്പെടുകയും ചെയ്തു. 98.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 10 പേരും ഐ.സി.യുവില്‍ രണ്ട് പേരുമാണ് ചികിത്സയിലുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *