വിമാന യാത്ര ഇളവുകൾ പുനർ പരിശോധിക്കണമെന്നും മോഡി.
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
കൊവിഡിന്റെ പുതിയ വകഭേദം നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്. മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു
യോഗത്തില്‍ പുതിയ വകഭേദത്തെ കുറിച്ചും അതിന്റെ സ്വഭാവത്തെകുറിച്ചും ഏതു തരത്തിലായിരിക്കും അത് പ്രതിസന്ധി സൃഷ്ടിക്കുകയെന്നും ഉദ്യേഗസ്ഥര്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകള്‍ പുനപരിശോധിക്കണമെന്നും വിദേശത്തു നിന്നെത്തുന്നവര്‍ക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു
കൂടാതെ നിലവിലുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ധരിക്കു, കൃത്യമായ ശാരീരിക അകലം പാലിക്കുക തുടങ്ങിയ ഫലപ്രദമായി നടപ്പാക്കണം. അതോടൊപ്പം തന്നെ രോഗബാധിക കൂടുതല്‍ ഉള്ള ക്ലസ്റ്ററുകളില്‍ കണ്ടെയിന്റ്‌മെന്റ് നടപടികള്‍ ശക്തമായി നടപ്പാക്കണമെന്നും പ്രധാനന്ത്രി പറഞ്ഞു
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. വകുപ്പുകളുടെ സംയുക്തമായ പരിശോധന അനിവാര്യമാണ്.
കോവിഡില്‍ നിന്നൂം രക്ഷനേടാന്‍ ഇതുവരെ പാലിച്ചിരുന്ന സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ മാത്രമാണ് ഏറ്റവും നല്ല മാര്‍ഗം. സംസ്ഥാനത്ത് ഇതുവരെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല. എങ്കിലും ജാഗ്രത തുടരും.
മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയതെങ്കിലും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോയവര്‍ വഴി രോഗവ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ക്വാറന്റൈന്‍ ശക്തമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.