ശഹീൻചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട് നഷ്ടപ്പെട്ടവർ അപേക്ഷ പൂരിപ്പിച്ച് സാമൂഹിക പ്രവർത്തകർക്ക് നൽകിത്തുടങ്ങി . ഇന്ത്യ , ശ്രീലങ്ക , പാകി സ്താൻ , ബംഗ്ലാദേശ് , ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യക്കാരുടെ പാസ്പോർട്ടുകളാണ് ബാത്തിനമേഖലയിൽനിന്ന് നഷ്ടപ്പെട്ടുപോയത് .
ഇതിൽ ഇന്ത്യക്കാരുടെ പാസ്പോർട്ടിന്മേലുള്ള നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരി ക്കുന്നത് . ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ ഖാബൂറയിലെ സാമൂഹിക പ്രവർത്തകർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന്.ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ എംബസി വിതരണം ചെയ്തത് .
ഇത് പൂരിപ്പിച്ചു നൽകിയാൽ ഡൽഹി മന്ത്രാലയ
ത്തിലേക്ക് അയച്ചു കൊടുക്കും .
അവിടുന്ന് വരുന്ന നിർദേശാനുസരണം പാസ്പോർട്ടുകൾ പുതുക്കി നൽകാമെന്നാണ് അംബാസഡർ അറിയിച്ചത് .
നിശ്ചിത മാതൃകയിൽ അപേക്ഷ നൽകിയവരെ മാത്രമേ ശഹീൻ ദുരന്തത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവരുടെ പരിധിയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്..
വ്യാപാര സ്ഥാപനങ്ങളിൽ വന്ന സാമ്പത്തിക നഷ്ടത്തിനും അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സാമൂഹിക പ്രവ ർത്തകർ ആവശ്യപ്പെട്ടിരുന്നു . എന്നാൽ , അതിനെക്കുറിച്ച് വ്യക്ത മായ ഒരു നിർദേശം എംബസി അധികൃതർ നൽകിയില്ലെന്ന് ഓ പൺ ഹൗസിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തകർ പറഞ്ഞു.