"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനില്‍ ഇനിയൊരു ലോക്ക്ഡൗണിന്റെയോ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തുന്നതിന്റെയോ ആവശ്യമില്ലെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സെയ്ദി അറിയിച്ചു.
രാജ്യത്തെ കൊവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടി സുപ്രീം കമ്മിറ്റി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മരണാനന്തര ചടങ്ങുകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ ആലിംഗനവും ഹസ്തദാനവും ചെയ്യുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും അവ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കൂടാതെ പള്ളികളില്‍ പ്രര്ത്ഥനയ്ക്കെത്തുന്നവരോട് സാമൂഹിക അകലം പാലിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ഇമാമുകള്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് തടരണമെന്നും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു