"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കത്ത് കെ എം സി സി മെംബർഷിപ്പ് കാംപെയ്ൻ ഉത്ഘാടനം ഇന്ന് പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവ്വഹിച്ചു.
മസ്കത്ത് കെ എം സി സി സ്ഥാപക നേതാവ് കെ പി അബ്ദുൽ കരീം ഹാജി, മസ്കത്ത് കെ എം സി സി സി മുന്‍ പ്രസിഡന്റ് സി കെ വി യൂസഫ്, മുന്‍ ജനറല്‍ സെക്രട്ടറി സൈദ് പൊന്നാനി,
നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എംടി അബൂബക്കര്‍ എന്നിവർക്ക് ആദ്യ അംഗത്വം നല്‍കികൊണ്ടാണ് തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചത്.
2022-2024 കാലയളവിലേക്കുള്ള അംഗത്വ വിതരണം ഓൺ ലൈൻ വഴിയാണ് നൽകുന്നത് .
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമദ് റയീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യാതിഥി ആയിരുന്നു.
ജി.സി.സി. രാജ്യങ്ങളിൽ ആദ്യമായി മെമ്പർഷിപ്പ് വിതരണം
ഓൺ ലൈൻ സംവിധാനത്തിലൂടെ സാധ്യമാക്കാൻ മുന്നോട്ട് വന്നതിൽ മസ്കറ്റ് കെഎംസിസിയെ ചടങ്ങിൽ മുഖ്യഥിതി ആയിരുന്ന
പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പ്രശംസിച്ചു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എ കെ കെ തങ്ങൾ, കെ കെ റഫീഖ്,
അഷറഫ് കുറിയാത്ത്
വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ അഷറഫ് വയനാട്, മജീദ് ടി പി, ഹാരിസ് പി ടി പി, ബാവ ഹാജി, നൗഷാദ് ലിവ, ഷാജഹാന്‍ തായാട്ട്, മുസ്തഫ തിരൂര്‍, അബ്ദുറഹിമാന്‍ താനൂര്‍, ഷുക്കൂര്‍ ഹാജി, നാസര്‍ കടവലൂര്‍, മുനീര്‍ തിരൂര്‍, നിസാര്‍ ഫറോക്ക്, മണ്‍സൂര്‍ അറയ്ക്കല്‍, ഷക്കീര്‍ കെ, ഇല്യാസ് പി, യൂനുസ് കുറ്റ്യാടി, നാസര്‍ കമ്മന, ഹനീഫ തെന്നല, അബൂബക്കര്‍ തെന്നല, കരീം മുസ്ല്യാര്‍, ആനീസ് വെളിയംകോട്, ഷാജഹാൻ അൽ ഖൂദ് തുടങ്ങിയവർ സംബന്ധിച്ചു.