"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
നിലവിലെ വിദേശ കാര്യ മന്ത്രാലയം ജോയിന്‍ സെക്രട്ടറി അമിത് നാരംഗിനെ ഒമാനിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായാണ്.
പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്പേയിലെ ഇന്ത്യ – തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തിന് ശേഷമാണ് മുന്‍ സ്ഥാനപതി മുനു മഹാവർ സ്ഥാനമൊഴിയുന്നത് . 2018 ആഗസ്റ്റ് 21ന് ആണ് ഇദ്ദേഹം ഒമാനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്. ഒമാനിൽ മലയാളികളടക്കം ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിച്ചയാളാണ് മുനു മഹാവർ. മാലദ്വീപിലെ ഹൈകമീഷണറായാണ് പുതിയ നിയമനം.