നബിദിനം പ്രമാണിച്ച് ഒമാനിൽ 328 പേർക്ക് ഒമാൻ ഭരണാധികാരി ജയിൽ മോചണം അനുവദിച്ചു. മോചനം നൽകുന്നവരിൽ 107 വിദേശികൾ ഉൾപ്പെടും. എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല. ഗുരുതരമല്ലാത്ത വിവിധ കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്കാണ് സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചനം. നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ ഒക്ടോബർ 19 ന് സർക്കാർ സ്വകാര്യ മേഖലകളിൽ നേരത്തെ പൊതുഅവധി പ്രാഖ്യാപിച്ചിരുന്നു.