സ്വദേശികളെ പോലും ഞെട്ടിച്ച സാമൂഹ്യ സേവനം. സ്വദേശികൾ പലരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്ക് വയ്ച്ചു.
മസ്കറ്റ് kMcc കേന്ദ്ര കമ്മറ്റി പ്രസിഡൻ്റ് റഹീസ് അഹമ്മദ് സേവന പ്രവർത്തനങ്ങൾ വിലയിരുത്തി.
പ്രളയം ബാധിച്ച ബാത്തിന മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കെ.എം.സി.സി. ചെളിയും വെള്ളവും നിറഞ്ഞ് തികച്ചും ഉപയോഗ ശൂന്യമായ പാർപ്പിട കേന്ദ്രങ്ങളിലേക്ക് സേവന സന്നദ്ധരായി KMCC പ്രവർത്തകരും നേതാക്കന്മാരും.
ഒമാൻ ചാരിറ്റി ഓർഗനൈസേഷൻ ആഹ്വാനം അനുസരിച്ച് സാമൂഹ്യ സേവനം നിർവഹിക്കുന്നതിന് വേണ്ടി ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാതിനാ മേഖലയിൽ സേവനം ചെയ്ത് ഒമാനിലെ വിവിധ kMcc ഖടകങ്ങൾ.
പ്രളയബാധിതമായ ബാത്തിന മേഖലയിൽ പിന്തുണയുമായി രാജ്യത്തിൻ്റെ നാനാ ഭാഗത്തുനിന്നും പ്രവർത്തകൻ ഓടിയെത്തി.
വീടുകളും ഗ്രാമങ്ങളും ഒരുമിച്ച് ശുദ്ധീകരിച്ച് വാസയോഗ്യമാക്കി
ദുരിത മുഖത്തുള്ള പൗരന്മാരോടും താമസക്കാരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ തങ്ങളെ കൊണ്ട് ആവുന്ന രീതിയിൽ സേവന പ്രവർത്തനങ്ങൾ കാഴ്ച വച്ചു. ആഹ്വാനം അനുസരിച്ച് രാജ്യത്തിൻ്റെ ദൂരെ ഭാഗങ്ങളിൽ നിന്ന് വരെ KMCC പ്രവർത്തകരും നേതാക്കന്മാരും വരെ സേവന പ്രവർത്തനങ്ങളിൽ സന്നിഹിതരായി.
മസ്കറ്റ് kMcc കേന്ദ്ര കമ്മറ്റി പ്രസിഡൻ്റ് റഹീസ് അഹമ്മദ് സേവന പ്രവർത്തനങ്ങൾ വിലയിരുത്തി.