ലോകത്തിെൻറ പല ഭാഗങ്ങളിലായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി. രാത്രി 7:40 ഓടെയാണ് ഒമാനിൽ പലർക്കും പ്രശ്നം നേരിട്ടത്. വാട്സ്ആപ്പിൽ മെസ്സേജുകൾ അയക്കുന്നതടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഫീഡുകൾ ലോഡാവാത്ത അവസ്ഥയാണ്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വാട്സ്ആപ്പ് രംഗത്തെത്തിയിട്ടുണ്ട്. “ചിലർക്ക് വാട്സ്ആപ്പിൽ പ്രശ്നങ്ങൾ നേരിടുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ പ്രവർത്തിച്ചുവരികയാണ്, അതുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റ് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും,” വക്താവ് അറിയിച്ചു.