‘ഒമാൻ-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും’ എന്ന തലക്കെട്ടിലുള്ള പുസ്​തകത്തി​െൻറ പ്രകാശനം ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൽ ജാബ്​രിയും ഇന്ത്യൻ അംബാസഡർ മുനുമഹാവറും ചേർന്നാണ്​ നിർവഹിച്ചത്​. 

ഒമാനും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധത്തെ കുറിച്ച്​ വിശദീകരിക്കുന്ന പുസ്​തകം പ്രകാശനം ചെയ്​തു. ‘ഒമാൻ-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും’ എന്ന തലക്കെട്ടിലുള്ള പുസ്​തകത്തി​െൻറ പ്രകാശനം ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൽ ജാബ്​രിയും ഇന്ത്യൻ അംബാസഡർ മുനുമഹാവറും ചേർന്നാണ്​ നിർവഹിച്ചത്​. മറ്റ്​ വിശിഷ്​ട വ്യക്​തികളും ചടങ്ങിൽ പ​ങ്കെടുത്തു.

ഒമാ​െൻറ അമ്പതാമത്​ ദേശീയ ദിനത്തി​െൻറയും ഇന്ത്യയുടെ 75ാമത്​ സ്വാതന്ത്ര്യദിനത്തി​െൻറയും ഭാഗമായാണ്​ പുസ്​തകം പുറത്തിറക്കിയത്.
അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യ-ഒമാൻ ബന്ധത്തെ കുറിച്ച്​ ഏറെ എഴുതാനുണ്ടെന്ന്​ ചടങ്ങിൽ സംസാരിച്ച അംബാസഡർ മുനു മഹാവർ പറഞ്ഞു. 

മലയാളികൾക്ക് അഭിമാനമായി മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവും ആയിരുന്ന ഇ അഹമ്മദ് ഇപ്പോഴത്തെ സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം ഇരിക്കുന്ന ചിത്രവും കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ ചിത്രവും ഈ ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ബുക്കിന്റെ വീഡിയോ പ്രേസേന്റ്റേഷനും എംബസി പുറത്തുവിട്ടു.

ചരിത്രപരമായ ബന്ധങ്ങൾ , ജനങ്ങൾ തമ്മിലുള്ള സഹകരണം, സാമ്പത്തിക-സുരക്ഷാ സഹകരണം എന്നിങ്ങനെ നീളുന്നതാണ്​ ബന്ധം . 300ലധികം പേജുകൾ ഉള്ളതാണ്​ പുസ്​തകം. ഇന്ത്യ-ഒമാൻ സഹകരണത്തി​െൻറ വിവിധ ഘട്ടങ്ങളോട്​ നീതിപുലർത്തിയുള്ള രചന വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അംബാസഡർ പറഞ്ഞു. ഒമാൻ ഒബ്​സർവറിലെ സീനിയർ എഡിറ്റർ സാമുവൽ കുട്ടിയും സുൽത്താൻ ഖാബൂസ്​ സർവകലാശാലയിലെ അസോസിയേറ്റ്​ പ്രൊഫസർ സന്ധ്യ റാവു മേത്തയും ചേർന്ന്​ രചിച്ച പുസ്​തകം ” ഒമാൻ ഒബ്​സർവറും ‘ ഇന്ത്യൻ എംബസിയും സംയുക്​തമായാണ്​ പ്രസിദ്ധീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *