ഒമാനിലെ ഇന്ത്യൻ അമ്പാസഡർ മുനു മഹാവർ ഖസബിൽ സന്ദർശനം നടത്തി.

മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് മേഖലയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍. വിവിധ മേഖലളില്‍ നിന്നുള്ളവര്‍ അംബാസഡറുമായി സംവദിച്ചു. ഖസബ് മേഖലയില്‍ കഴിയുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമവിവരങ്ങളും വിവിധ വിഷയ ങ്ങളും അംബാസഡര്‍ ചോദി
ച്ചറിഞ്ഞു.
ഖസബ് ഇന്ത്യന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

സന്ദർശന വേളയിൽ His Excellency Minister for the State of musandam &
Chamber of commerce khasab എന്നിവിടങ്ങളിലും ഖസബിലെ സാമൂഹിക സാംസ്കാരിക മേഖയിൽ പ്രവർത്തിക്കുന്നവരുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തി.

അമ്പാസഡറുമായുള്ള കൂടിക്കാഴ്ചയിൽ ഖസബിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യപ്പെടുകയും സൗമ്യതോടെയും വിനയത്തോടെയും എല്ലാം കേട്ട് മനസിലാക്കിയ അദ്ദേഹം ചില പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും മറ്റുചില പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണുകയും ചെയ്യുമെന്ന് ഉറപ്പ് നൽകിയതായും അറിയിച്ചു.

കൂടിക്കാഴ്ചയിൽ കസബ് ഇന്ത്യൻ കൗൺസിലർ അംഗം എസ് വിക്രമൻ, കസബ് കെഎംസിസി പ്രസിഡന്റ്‌ സിദ്ദിഖ് കണ്ണൂർ., കസബ് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് അബ്ദള്ള തളങ്കര., ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ഉസ്മാൻ ഓം, ഫൈസൽ മൂസ, മുനവ്വർ ശുഐബ് , സാദിഖ് തലശ്ശേരി, സിദ്ധിഖ് ഒമാൻ , ജോജോ, സുഗുണൻ, അരുൺദാസ് ഉൾപ്പെടെ സാമൂഹ്യ സാംസ്‍കാരിക രംഗത്തുള്ള 20ഓളം പേർ പങ്കെടുത്തു

അമ്പാസഡാറോടൊപ്പം
Shri. Irshad Ahmed (First Sec. Welfare)
Shri. Anuj Swarup (Second Sec.)എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *